ബ്രിട്ടീഷ് ട്രെയിനിൽ കത്തിയാക്രമണം: പത്തു പേർക്ക് കുത്തേറ്റു

ല​ണ്ട​ൻ: ​ല​ണ്ട​നി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ പ​ത്തു പേ​ർ​ക്ക് പ​രി​ക്ക്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ഡോ​ൺ​കാ​സ്റ്റ​റി​ൽ​നി​ന്ന് ല​ണ്ട​നി​ലെ കിം​ഗ്സ് ക്രോ​സി​ലേ​ക്കു യാ​ത്ര​പു​റ​പ്പെ​ട്ട ട്രെ​യി​നി​ലാ​ണ് ക​ത്തി​യാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഹ​ണ്ടിം​ഗ്ട​ൺ ടൗ​ണി​ൽ നി​ർ​ത്തി​യ ട്രെ​യി​നി​ൽ പ്ര​വേ​ശി​ച്ച ആ​യു​ധ​ധാ​രി​ക​ളാ​യ പോ​ലീ​സ് അ​ക്ര​മി​ക​ളെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ര​ണ്ടു പേ​രും ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രാ​ണ്. സം​ഭ​വ​ത്തി​ന് തീ​വ്ര​വാ​ദ​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഒ​ന്പ​തു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ര​ണ്ടു പേ​ർ അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്തി​ട്ടി​ല്ല. നാ​ലു പേ​ർ ആ​ശു​പ​ത്രി വി​ട്ടു.

Related posts

Leave a Comment