വി​വാ​ഹ​ത്തി​ന് ര​ണ്ട് മ​ണി​ക്കൂ​ർ മു​മ്പ് കാ​മു​ക​നു​മാ​യി വ​ധു​വി​ന്‍റെ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച; വീ​ഡി​യോ വൈ​റ​ൽ; ഭ​ർ​ത്താ​വി​നെ ഓ​ർ​ത്ത് ആ​ശ​ങ്ക പ​ങ്കു​വ​ച്ച് സൈ​ബ​റി​ടം

വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ൾ കാ​ര​ണം ഇ​ന്ന് പ​ല കു​ടും​ബ​ങ്ങ​ളും ത​ക​ർ​ന്ന് പോ​കു​ന്നു​ണ്ട്. ഭ​ർ​ത്താ​വും കാ​മു​കി​യും ചേ​ർ​ന്ന് ഭാ​ര്യ​യെ കൊ​ല്ലു​ന്നു, ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല്ലു​ന്നു. ഇ​ങ്ങ​നെ എ​ത്ര​യെ​ത്ര വാ​ർ​ത്ത​ക​ളാ​ണ് നാ​മി​ന്ന് കേ​ൾ​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് വെ​റും ര​ണ്ട് മ​ണി​ക്കൂ​ർ മു​മ്പ് ത​ന്‍റെ കാ​മു​ക​നെ സ​ന്ദ​ർ​ശി​ക്കു​ന്ന ഒ​രു വ​ധു​വി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.

വ​ധു ഔ​രു കാ​റി​ൽ വ​ന്നി​റ​ങ്ങു​ന്ന​തു മു​ത​ലാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. കാ​മു​ക​ൻ റോ​ഡി​ൽ കാ​ത്തു നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വ​ധു വി​വാ​ഹ വേ​ഷ​ത്തി​ലാ​ണ് കാ​മു​ക​നെ കാ​ണാ​ൻ എ​ത്തി​യ​ത്. കാ​മു​ക​നെ ക​ണ്ട​തും യു​വ​തി ഓ​ടി​ച്ചെ​ല്ലു​ന്നു. കു​റ​ച്ച് നി​മി​ഷം ഇ​രു​വ​രും സം​സാ​രി​ച്ച ശേ​ഷം കാ​മു​ക​ൻ യു​വ​തി​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്നു. പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്ത ശേ​ഷം യു​വ​തി ക​ര​ഞ്ഞു​കൊ​ണ്ട് വ​ണ്ടി​യി​ൽ വ​ന്നി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. കാ​മു​ക​ൻ അ​പ്പോ​ഴും അ​വ​ൾ പോ​യ വ​ഴി നോ​ക്കി നി​ൽ​ക്കു​ന്നു.

അ​വ​സാ​ന​മാ​യി ത​ന്‍റെ കാ​മു​ക​നെ കാ​ണാ​ൻ വ​ന്ന​താ​ണ് യു​വ​തി. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ചി​ല​ർ യു​വ​തി​യെ വി​മ​ർ​ശി​ച്ചു. മ​റ്റ് ചി​ല​ർ കെ​ട്ടാ​ൻ പോ​കു​ന്ന വ​ര​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.​എ​ന്താ​കും അ​യാ​ളു​ടെ അ​വ​സ്ഥ എ​ന്നാ​ണ് മി​ക്ക​വും പ​റ​ഞ്ഞ​ത്.

ഇ​ത്ര​യും സ്നേ​ഹം കാ​മു​ക​നോ​ട് ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ൽ എ​ന്തി​ന് ഈ ​വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ചു എ​ന്ന് ചോ​ദി​ച്ച​വ​രും കു​റ​വ​ല്ല. വീ​ഡി​യോ പ​ക​ർ​ത്തി​യ ഡ്രൈ​വ​റെ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​ര​മൊ​രു വീ​ഡി​യോ പ​ക‍​ർ​ത്തു​ക​യും അ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത ഡ്രൈ​വ‍​ർ എ​ന്തി​നാ​ണ് അ​വ​രു​ടെ കു​ടും​ബം ജീ​വി​തം തു​ട​ങ്ങും മു​മ്പ് ത​ന്നെ തീ​രാ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ട്ട​തെ​ന്ന് ചി​ല​ർ ചോ​ദി​ച്ചു.

Related posts

Leave a Comment