വിവാഹേതര ബന്ധങ്ങൾ ഇന്നൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. കല്യാണം കഴിഞ്ഞ ശേഷം ചില ആളുകൾ മുൻ കാമുകനുമായോ കാമുകിയോടോ ഒക്കെ ബന്ധത്തിലാവുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. ഇത്തരം ബന്ധങ്ങളിൽ അകപ്പെട്ട് പല കുടുംബങ്ങളും ശിഥിലമായ വാർത്തയൊക്കെ സ്ഥിരം കേൾവിയാണ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മക്കൾക്ക് ട്യൂഷൻ എടുക്കാൻ വന്ന അധ്യാപകനോടൊപ്പം ഭാര്യ ഒളിച്ചോടിപ്പോയി എന്ന പരാതിയുമായി ഭർത്താവ് എത്തിയതോടെയാണ് കഥ പുറം ലോകം അറിയുന്നത്. ഭാര്യയുടേയും കാമുകനായ അധ്യാപകന്റേയും ചിത്രമുൾപ്പെടെ ഭർത്താവ് പുറത്ത് വിട്ടു. യുവതി കാമുകന് ഉമ്മ കൊടുക്കുന്നതിന്റെ സെൽഫി അടക്കം ഇക്കൂട്ടത്തിലുണ്ട്.
. ‘എന്റെ പേര് മനീഷ് തിവാരി. ഭാര്യയുടെ പേര് റോഷ്നി റാണി. ട്യൂഷൻ മാസ്റ്ററായ ശുഭം കുമാർ മേത്ത കുട്ടികൾക്ക് ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് എൻറെ ഭാര്യ അവനോടൊപ്പം ഒളിച്ചോടി’ എന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഒരു വീഡിയോയും പങ്കുവച്ചു.
യുവാവിന്റെ വീഡിയോ വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഒളിച്ചോടിപ്പോയ യുവതിയെ കുറ്റപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.
