വീ​ണ്ടും വ​രും എ​ല്ലാം ശ​രി​യാ​കും..!​ചി​കി​ത്സ ന​ൽ​കാ​തെ ഡോ​ക്ട​ർ ഇ​റ​ങ്ങി​പ്പോ​യി; രോ​ഗി കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്; ആലപ്പുഴ ജി​ല്ല​യി​ൽ നി​ന്നും വീ​ണ്ടും അ​വ​ഗ​ണ​ന​യു​ടെ വാ​ർ​ത്ത

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ശാ​ന്തിഭ​വ​നി​ല്‍ സു​ഭാ​ഷ് (47) ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ശ​സ്ത്ര​ക്രിയാ വി​ഭാ​ഗ​ത്തി​ലെ ഡോ.​ബി​ന്ദു​വി​നെ​തി​രെ​യാ​ണ് സുഭാഷ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

കാ​ലി​ലെ മു​റി​വ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ് ക്കാ​യി ശ​സ്ത്ര​ക്രി​യാ ഒ​പിയിൽ എ​ത്തി​യ​താ​യി​രു​ന്നു സു​ഭാ​ഷ്. ഇ​യാ​ളു​ടെ ടോ​ക്ക​ണ്‍ ന​മ്പ​ര്‍ വി​ളി​ച്ച​തി​ല്‍ പ്ര​കാ​രം ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന മു​റി​യി​ലേ​ക്ക് എ​ത്തി. ഈ ​സ​മ​യം മ​റ്റൊ​രു സ്ത്രീ ​ഇ​വ​രെ ക​ട​ന്നു ഡോ​ക്ട​റി​നു സ​മീ​പ​മു​ള്ള സ്റ്റൂ​ളി​ല്‍ ഇ​രു​ന്നു.

തനി​ക്ക് അ​ധി​ക​സ​മ​യം നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ത​ന്‍റെ ടോ​ക്ക​ണ്‍ ന​മ്പ​രാ​ണ് വി​ളി​ച്ച​തെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞു. ഇ​തേത്തുട​ര്‍​ന്ന് ഡോ​ക്ട​ര്‍ പ​രി​ശോ​ധ​നാ മു​റി​യി​ല്‍നി​ന്നു ഇ​റ​ങ്ങി​പ്പോകു​ക​യാ​യി​രു​ന്നു. കാ​ര​ണ​മ​റി​യാ​തെ പ​രി​ശോ​ധ​നാ മു​റി​യി​ല്‍ കാ​ത്തി​രു​ന്ന സു​ഭാ​ഷി​നോ​ടും ഭാ​ര്യ​യോ​ടു​മാ​യി 45 മി​നി​റ്റി​നുശേ​ഷം എ​ത്തി​യ ഡോ​ക്ട​ര്‍ ഇ​യാ​ള്‍ പു​റ​ത്ത് പോ​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ ആ​രെ​യും പ​രി​ശോ​ധി​ക്കി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞശേ​ഷം വീ​ണ്ടും അ​വി​ടെ നി​ന്നു​പോ​യി എ​ന്നാ​ണ് സു​ഭാ​ഷ് കൊ​ടു​ത്ത പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​വും വൃ​ക്കമാ​റ്റി​വ​ച്ച ആ​ളു​മാ​ണ് സു​ഭാ​ഷ്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​ ജി​തേ​ഷ് സു​ഭാ​ഷി​നെ നേ​രി​ട്ട് ക​ണ്ട് അ​റി​യി​ച്ചു. കൂ​ടാ​തെ സു​ഭാ​ഷി​നുവേ​ണ്ട മ​രു​ന്നു​ക​ളും അ​ദ്ദേ​ഹം ന​ല്‍​കി.

Related posts

Leave a Comment