അ​റി​വി​ല്ലാ പൈ​ത​ങ്ങ​ളോ​ട് പൊ​റു​ക്കേ​ണേ… യു ​ടേ​ണു​ക​ളു​ടെ തീ​രാ​പ്ര​വാ​ഹ​ങ്ങ​ളു​ടെ കൂ​ടെ പോ​റ്റി​യേ കേ​റ്റി​യേ​യും; പാ​ര​ഡി പാ​ട്ടി​നെ​തി​രെ ന​ട​പ​ടി​വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ വൈ​റ​ലാ​യ പോ​റ്റി​യേ കേ​റ്റി​യേ എ​ന്ന പാ​ര​ഡി പാ​ട്ടി​നെ​തി​രെ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍. പാ​ട്ടി​നെ​തി​രെ കേ​സ് എ​ടു​ക്കേ​ണ്ടെ​ന്ന് എ​ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ നി​ന്ന് പാ​ട്ട് നീ​ക്കി​ല്ലെ​ന്നും മെ​റ്റ​യ്ക്കും ഗൂ​ഗി​ളി​നും ക​ത്ത് അ​യ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പാ​ട്ട് നീ​ക്ക​ണ​മെ​ന്ന് മെ​റ്റ​യോ​ടും യു​ട്യൂ​ബി​നോ​ടും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

പാ​ര​ഡി ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​ശാ​ന്ത് കു​ഴി​ക്കാ​ല​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഗാ​ന​ര​ച​യി​താ​വ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ പ്ര​തി ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment