വെട്ടൂരിലെ പ്രിൻസിന്റെ വീട് എന്നും വ്യത്യസ്തമാണ്. ഹരിതാഭമായ അന്തരീക്ഷത്തിലാണ് വെട്ടൂരിൽ പ്രിൻസ് കുന്പുക്കാട്ട് വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പച്ചപ്പടർപ്പുകളും ചെടികളും നിറഞ്ഞു കിടക്കുന്ന വീടിനു മുന്പിൽ ഇത്തവണ വ്യത്യസ്തമായ ഒരു ക്രിസ്മസ് കാഴ്ചയാണ് പ്രിൻസ് ഒരുക്കിയത്.
ക്രിസ്മസ് പപ്പായുടെ രൂപവും പപ്പാ എത്തിയ ട്രെയിനും വലിയ പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കാരങ്ങളുമെല്ലാം വെട്ടൂർ റോഡരികിൽ വ്യത്യസ്തത പകരുന്നു. സന്ധ്യ മയങ്ങുന്നതോടെ പ്രദേശം അലങ്കാര ബൾബുകളാൽ വെട്ടിത്തിളങ്ങും.
വിദൂരങ്ങളിൽ നിന്നു പോലും കുന്പുക്കാട്ട് വീടിന്റെ മുന്‍പിലേക്ക് ക്രിസ്മസ് ഒരുക്കങ്ങൾ കാണാനെത്തി. നിരവധിയാളുകളാണ് സെൽഫി എടുക്കാനായി ഇവിടേക്ക് എത്തുന്നത്. പച്ച പടർന്ന വീടിന്റെ മുന്‍പിലായുള്ള ക്രിസ്മസ് കാഴ്ചകൾ വ്യത്യസ്തതയുടെ ലോകമാണ് ആളുകൾക്ക് തുറന്നു നൽകിയത്.
പ്രിൻസ് കുന്പുക്കാട്ടും ഭാര്യ സോണിയയും മക്കളും ചേർന്നാണ് ഒരുക്കങ്ങളെല്ലം നടത്തിയത്. എല്ലാവർഷവും ഇത്തരത്തിൽ വീടിനു മുൻവശത്തെ ഒരുക്കങ്ങളുണ്ടെങ്കിലും ഇത്തവണ ഇത് കൂടുതൽ ആകർഷണീയമാക്കി.
