പ്രി​ൻ​സ് ആ​ൻ​ഡ് ഫാ​മി​ലി… ക്രി​സ്മ​സ് സെ​ൽ​ഫി പോ​യി​ന്‍റ് ഒ​രു​ക്കി പ്രി​ൻ​സ്

വെ​ട്ടൂ​രി​ലെ പ്രി​ൻ​സി​ന്‍റെ വീ​ട് എ​ന്നും വ്യ​ത്യ​സ്ത​മാ​ണ്. ഹ​രി​താ​ഭ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് വെ​ട്ടൂ​രി​ൽ പ്രി​ൻ​സ് കു​ന്പു​ക്കാ​ട്ട് വീ​ടി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ​ച്ച​പ്പ​ട​ർ​പ്പു​ക​ളും ചെ​ടി​ക​ളും നി​റ​ഞ്ഞു കി​ട​ക്കു​ന്ന വീ​ടി​നു മു​ന്പി​ൽ ഇ​ത്ത​വ​ണ വ്യ​ത്യ​സ്ത​മാ​യ ഒ​രു ക്രി​സ്മ​സ് കാ​ഴ്ച​യാ​ണ് പ്രി​ൻ​സ് ഒ​രു​ക്കി​യ​ത്.

ക്രി​സ്മ​സ് പ​പ്പാ​യു​ടെ രൂ​പ​വും പ​പ്പാ എ​ത്തി​യ ട്രെ​യി​നും വ​ലി​യ പു​ൽ​ക്കൂ​ടും ക്രി​സ്മ​സ് ട്രീ​യും അ​ല​ങ്കാ​ര​ങ്ങ​ളു​മെ​ല്ലാം വെ​ട്ടൂ​ർ റോ​ഡ​രി​കി​ൽ വ്യ​ത്യ​സ്ത​ത പ​ക​രു​ന്നു. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ പ്ര​ദേ​ശം അ​ല​ങ്കാ​ര ബ​ൾ​ബു​ക​ളാ​ൽ വെ​ട്ടി​ത്തി​ള​ങ്ങും.

വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്നു പോ​ലും കു​ന്പു​ക്കാ​ട്ട് വീ​ടി​ന്‍റെ മു​ന്പി​ലേ​ക്ക് ക്രി​സ്മ​സ് ഒ​രു​ക്ക​ങ്ങ​ൾ കാ​ണാ​നെ​ത്തി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സെ​ൽ​ഫി എ​ടു​ക്കാ​നാ​യി ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. പ​ച്ച പ​ട​ർ​ന്ന വീ​ടി​ന്‍റെ മു​ന്പി​ലാ​യു​ള്ള ക്രി​സ്മ​സ് കാ​ഴ്ച​ക​ൾ വ്യ​ത്യ​സ്ത​ത​യു​ടെ ലോ​ക​മാ​ണ് ആ​ളു​ക​ൾ​ക്ക് തു​റ​ന്നു ന​ൽ​കി​യ​ത്.

പ്രി​ൻ​സ് കു​ന്പു​ക്കാ​ട്ടും ഭാ​ര്യ സോ​ണി​യ​യും മ​ക്ക​ളും ചേ​ർ​ന്നാ​ണ് ഒ​രു​ക്ക​ങ്ങ​ളെ​ല്ലം ന​ട​ത്തി​യ​ത്. എ​ല്ലാ​വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ വീ​ടി​നു മു​ൻ​വ​ശ​ത്തെ ഒ​രു​ക്ക​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഇ​ത് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കി.

Related posts

Leave a Comment