കൊച്ചി: ക്രിസ്മസ് പുതുവത്സര സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ കഴിഞ്ഞ ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. 36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്‍പ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വില്‍പ്പന ഉള്‍പ്പെടെയാണ് 82 കോടി നേടിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ ഈ ദിവസങ്ങളില്‍ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്.
പ്രത്യേക ഫെയറുകളില്‍ നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റു വരവ് ഉണ്ടായി. ഇതില്‍ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. ഇതില്‍ സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ് 16.19 ലക്ഷം രൂപയാണ്.
