രാ​ജ്യ​ത്ത് ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി ക​ട​ന്നു; 51 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​മാ​യി റി​ല​യ​ൻ​സ് ജി​യോ മു​ന്നി​ൽ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി ക​വി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.2025 ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ​യി​ൽ 99.98 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ 95.49 കോ​ടി ആ​ൾ​ക്കാ​ർ വ​യ​ർ​ല​സ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലും 4.48 കോ​ടി പേ​ർ സ്ഥി​രം ക​ണ​ക്ഷ​നു​ക​ളി​ലു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.2025 ന​വം​ബ​ർ ആ​യ​പ്പോ​ഴാ​ണ് രാ​ജ്യ​ത്തെ ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ടെ എ​ണ്ണം 100 കോ​ടി ക​ട​ന്ന​തെ​ന്നും ട്രാ​യ് വ്യ​ക്ത​മാ​ക്കി. 51 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​മാ​യി റി​ല​യ​ൻ​സ് ജി​യോ ആ​ണ് മു​ന്നി​ൽ.

ഇ​തി​ൽ 49.69 കോ​ടി വ​യ​ർ​ലെ​സും 1.35 കോ​ടി ഫി​ക്സ​ഡ് ലൈ​ൻ ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​മാ​ണ്. തൊ​ട്ടു പി​ന്നാ​ലെ ഭാ​ര​തി എ​യ​ർ​ടെ​ല്ലാ​ണ്. അ​വ​ർ​ക്ക് 31.42 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ണ്ട്. ഇ​തി​ൽ 30.42 കോ​ടി വ​യ​ർ​ലെ​വും ഒ​രു കോ​ടി​യി​ല​ധി​കം ഫി​ക്സ​ഡ് ലൈ​ൻ വ​രി​ക്കാ​രു​മാ​ണെ​ന്നും ട്രാ​യ് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. വോ​ഡ​ഫോ​ൺ ഐ​ഡി​യ​ക്ക് 12.77 കോ​ടി വ​യ​ർ​ലെ​സ് ബ്രോ​ഡ്ബാ​ൻ്റ് വ​രി​ക്കാ​രു​ണ്ട്.

ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡി​ന് 2.94 കോ​ടി വ​യ​ർ​ല​സ് വ​രി​ക്കാ​രും 44.5 ല​ക്ഷം ഫി​ക്സ​ഡ് ലൈ​ൻ വ​രി​ക്കാ​രും ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ട്രാ​യ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത് ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രു​ടെ എ​ണ്ണം ആ​റ് മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യാ​ണ് ട്രാ​യ് ക​ണ​ക്കു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

2015 ന​വം​ബ​ർ അ​വ​സാ​ന​ത്തി​ൽ 13.15 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​രാ​ണ് രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞ് 2025 ന​വം​ബ​ർ അ​വ​സാ​ന​ത്തി​ൽ ഇ​ത് 100.37 കോ​ടി​യാ​യാ​ണ് കു​തി​ച്ചു​യ​ർ​ന്നി​ട്ടു​ള്ള​ത്. 2025 ന​വം​ബ​റി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ മൊ​ത്തം ടെ​ലി​കോം വ​രി​ക്കാ​രു​ടെ എ​ണ്ണം 123.45 കോ​ടി​യാ​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment