ഇരിട്ടി: വിളക്കോട് അയ്യപ്പൻകാവിന് സമീപം ചാക്കാട് എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് വെട്ടേറ്റു. ഇന്നലെ രാത്രി 10 ഓടെയാണ് ചാക്കാട്വച്ച് മുഹമ്മദ് നൈസാമിന് നേരെ അക്രമണം ഉണ്ടായത്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. കാലിനാണ് വെട്ടേറ്റത്.
നൈസാമിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ നൈസാമിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മേഖലയിൽ എംഎസ്എഫ്-എസ്ഡിപിഐ സംഘടനകൾ തമ്മിൽ ചെറിയ തർക്കങ്ങളും കൈയാങ്കളിയും നടന്നുവരികയാണ്. അതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം. ആശുപത്രിയിൽ എത്തി ആക്രമണത്തിൽ പരിക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു.
