വി​ള​ക്കോ​ട് ചാ​ക്കാ​ട് എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​ന് വെ​ട്ടേ​റ്റു; അ​ക്ര​മ​ത്തി​നു പി​ന്നി​ൽ എ​സ്ഡി​പി​ഐ​യെ​ന്ന് എം​എ​സ്എ​ഫ്

ഇ​രി​ട്ടി: വി​ള​ക്കോ​ട് അ​യ്യ​പ്പ​ൻ​കാ​വി​ന് സ​മീ​പം ചാ​ക്കാ​ട് എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് നൈ​സാ​മി​ന് വെ​ട്ടേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് ചാ​ക്കാ​ട്‌വ​ച്ച് മു​ഹ​മ്മ​ദ് നൈ​സാ​മി​ന് നേ​രെ അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബു​ള്ള​റ്റി​ലും കാ​റി​ലു​മെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. കാ​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്.

നൈ​സാ​മി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ നൈ​സാ​മി​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മേ​ഖ​ല​യി​ൽ എം​എ​സ്എ​ഫ്-എ​സ്ഡി​പി​ഐ സം​ഘ​ട​ന​ക​ൾ ത​മ്മി​ൽ ചെ​റി​യ ത​ർ​ക്ക​ങ്ങ​ളും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ആ​ക്ര​മ​ണം. ആ​ശു​പ​ത്രി​യി​ൽ എ​ത്തി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് മു​ഴ​ക്കു​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment