ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം: നി​തി​ൻ ന​ബി​ന് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ദേ​ശീ​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ ഷെ​ഡ്യൂ​ൾ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി. വി​ജ്ഞാ​പ​ന​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച​യാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. അ​ന്നു​ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും. ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യ നി​തി​ൻ ന​ബീ​നു പു​റ​മെ ആ​രും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​തെ​ത​ന്നെ നി​തി​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടും.

2020 മു​ത​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന ജെ.​പി. ന​ഡ്ഡ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണു പാ​ർ​ട്ടി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ധ്യ​ക്ഷ​നാ​യി നി​തി​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

Related posts

Leave a Comment