സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു നേ​രേ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം; കു​ട്ടി​യു​ടെ കാ​ഴ്ച​യ്ക്ക് ത​ക​രാ​ർ

പു​ൽ​പ്പ​ള്ളി(​വ​യ​നാ​ട്) ∙ പ​തി​നാ​ലു വ​യ​സ്സു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു നേ​രെ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം. മു​ഖ​ത്ത് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ കാ​ഴ്ച​യ്ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. കു​ട്ടി​ക്ക് നേ​രെ ആ​സി​ഡ് ഒ​ഴി​ച്ച അ​യ​ൽ​വാ​സി വേ​ട്ട​റ​മ്മ​ൽ രാ​ജു ജോ​സി​നെ(55) പു​ൽ​പ്പ​ള്ളി പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു.

പു​ൽ​പ​ള്ളി മ​ര​കാ​വ് പ്രി​യ​ദ​ർ​ശി​നി ഉ​ന്ന​തി​യി​ലെ മ​ണി​ക​ണ്ഠ​ന്‍റെ‍ മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. . വേ​ലി​യ​മ്പം ദേ​വി വി​ലാ​സം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് മ​ഹാ​ല​ക്ഷ്മി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ അ​വി​ടെ​യെ​ത്തി​യ പ്ര​തി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റാ​യ പെ​ൺ​കു​ട്ടി​യോ​ട് അ​തി​ന്റെ യൂ​ണി​ഫോം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന്റെ വി​രോ​ധം മൂ​ല​മാ​ണ് ഈ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. രാ​ജു ജോ​സി​ന് മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​താ​യി ക​രു​തു​ന്ന​താ​യും സം​ഭ​വ​ത്തി​നു പി​ന്നി​ൽ മ​റ്റു കാ​ര​ണ​ങ്ങ​ളു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യും പു​ൽ​പ്പ​ള്ളി പോ​ലീ​സ് അ​റി​യി​ച്ചു

Related posts

Leave a Comment