തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിലൂടെ ഡാൻസ് ചെയ്തു നടക്കുന്നത് കാണാൻ എന്ത് രസമായിരിക്കും അല്ലേ. സിനിമയിലൊക്കെ കാണാൻ നല്ലതാകും. തണുപ്പ് വീശിയാൽ അപ്പൊ മൂടിപ്പുതച്ച് ചുരുണ്ട് കൂടുന്നവരാകും നമ്മളിൽ പകുതിയും. തണുപ്പ് വകവയ്ക്കാതെ മഞ്ഞുപാളികൾക്കു മുകളിൽ ഡാൻസ് ചെയ്യുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതും ബിക്കിനിയിൽ.
മണാലിയിൽ നിന്നാണ് വീഡിയോ. ധാരാളം വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണ് മണാലി. അവിടെ ബിക്കിനിയിൽ ഒരു യുവതി നൃത്തം ചെയ്യുന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. ഇന്ത്യൻ സംസ്കാരത്തിനു യോജ്യമല്ലാത്ത തരത്തിൽ വസ്ത്രധാരണം നടത്തിയതിനാണ് യുവതിയെ ആളുകൾ വിമർശിച്ചത്.
സമാനമായ രീതിയിൽ യുവതി ഇതിനു മുൻപും വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അർധ നഗ്നയായി പൊതു സമൂഹത്തിനു മുൻപിൽ ഇറങ്ങി നടക്കുന്നത് വരും തലമുറയിലെ കുട്ടികളെ വഴി തെറ്റിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. സ്ത്രീയ്ക്കെതിരേ നടപടി എടുക്കണമെന്നും കുറേ അധികം ആളുകൾ പറഞ്ഞു. എന്തായാലും വീഡിയോ വൈറലാണ്.
