നി​ങ്ങ​ളി​ൽ ആ​ർ​ക്കാ ന​ല്ല ഭം​ഗി​യാ​യി അ​ല​ക്കാ​ൻ അ​റി​യു​ന്ന​ത്: മും​ബൈ​യി​ലെ ധോ​ബി ഘ​ട്ടി​ൽ തു​ണി അ​ല​ക്കാ​ൻ മ​ത്സ​രി​ച്ച് കൊ​റി​യ​ൻ കു​ട്ടി​ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​വും ഭൂ​പ്ര​കൃ​തി​യു​മെ​ല്ലാം വി​ദേ​ശി​ക​ളെ ഇ​ങ്ങോ​ട്ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​ണ്. കൊ​റി​യ​യി​ൽ നി​ന്നു​ള്ള ഒ​രു കു​ടും​ബം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. wonnybrothers എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പാ​ര​ന്പ​ര്യ തൊ​ഴി​ലു​ക​ൾ പി​ന്തു​ട​രു​ന്ന ധാ​രാ​ളം വി​ഭാ​ഗ​ങ്ങ​ൾ ന​മ്മു​ടെ രാ​ജ്യ​ത്തി​ലു​ണ്ട്. അ​ത്ത​ര​മൊ​രു സ്ഥ​ല​മാ​ണ് മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ ധോ​ബി ഘ​ട്ട്. അ​താ​യ​ത് തു​ണി അ​ല​ക്കു ശാ​ല. കൊ​റി​യ​ൻ കു​ടും​ബം അ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി. വെ​റു​മൊ​രു സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​ത്. ധോ​ബി​യി​ൽ ആ​ളു​ക​ൾ എ​ങ്ങ​നെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത് എ​ന്ന് നേ​രി​ട്ട് ക​ണ്ട് അ​നു​ഭ​വി​ച്ച് അ​റി​യാ​നാ​ണ് അ​വ​രെ​ത്തി​യ​ത്.

അ​ല​ക്കു ക​ല്ലി​ൽ തു​ണി ക​ഴു​കു​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന രീ​തി​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് അ​ത് ക​ണ്ട് ഒ​രേ സ​മ​യം അ​ത്ഭു​ത​വും സ​ന്തോ​ഷ​വും തോ​ന്നി. വാ​ഷിം​ഗ് മെ​ഷി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തു​ണി​ക​ൾ ക​ഴു​കി ഉ​ണ​ക്കു​ന്ന​ത് മാ​ത്ര​മേ അ​തു​വ​രെ അ​വ​ർ​ക്ക് അ​റി​യു​ക​യു​ള്ളൂ. ഈ ​കാ​ഴ്ച ശ​രി​ക്കും കു​ട്ടി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

തു​ണി അ​ല​ക്കു​ന്ന​തി​ന്‍റെ ഓ​രോ ഘ​ട്ട​വും അ​വ​ർ സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​ത് മാ​ത്ര​മ​ല്ല ത​ങ്ങ​ൾ​ക്കും തു​ണി​ക​ൾ ക​ഴു​ക​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ർ പ​റ​ഞ്ഞ​പ്പോ​ൾ ധോ​ബി​വാ​ല​ക​ൾ എ​തി​രും നി​ന്ന​തു​മി​ല്ല. എ​ങ്ങ​നെ തു​ണി അ​ല​ക്കാം എ​ന്ന് അ​വ​ർ കു​ട്ടി​ക​ൾ​ക്ക് കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​ത് ക​ണ്ട് കു​ട്ടി​ക​ളും തു​ണി അ​ല​ക്കി. ആ ​കാ​ഴ്ച വ​ള​രെ നോ​ഹ​ര​മാ​യി​രു​ന്നു.

Related posts

Leave a Comment