ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സ്: പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള്‍​ക്കാ​യി ഇ​നാം പ്ര​ഖ്യാ​പി​ച്ച് എ​ന്‍​ഐ​എ

കൊ​ച്ചി: പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ല്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ പി​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ). പ​റ​വൂ​ര്‍ മു​പ്പ​ത്ത​ടം വ​ട​ക്കേ​യി​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ വ​ഹാ​ബ് (38), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം ഇ​ട്ടി​ല​ത്തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ (43), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി ഞാ​ങ്ങാ​ട്ടി​രി കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ കെ. ​അ​ബ്ദു​ല്‍ റ​ഷീ​ദ് (35), എ​റ​ണാ​കു​ളം അ​ല​ങ്ങാ​ട് പു​ളി​ക്ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സ​ര്‍ അ​റാ​ഫ​ത്ത് (34), എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് എ​എ​എ​സ്എം റോ​ഡ് തൈ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ടി.​എ. അ​യൂ​ബ് (52), മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി കാ​ട്ടി​പ്പ​രു​ത്തി പു​ല്ലാ​നി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ പി. ​മൊ​യ്ദീ​ന്‍​കു​ട്ടി (52) എ​ന്നി​വ​ര്‍​ക്കാ​യാ​ണ് തി​ര​ച്ചി​ല്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ല്‍ അ​ബ്ദു​ല്‍ വാ​ഹാ​ബ്, അ​ബ്ദു​ല്‍ റ​ഷീ​ദ്, ടി.​എ. അ​യൂ​ബ് എ​ന്നി​വ​രെ​ക്കു​റി​ച്ച് വി​വ​രം കൈ​മാ​റു​ന്ന​വ​ര്‍​ക്ക് ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് മ​ന്‍​സൂ​റി​ന്‍റെ ഇ​നാം മൂ​ന്ന് ല​ക്ഷം​രൂ​പ​യാ​ണ്. മ​റ്റ് ര​ണ്ടു​പേ​ര്‍​ക്ക് ഇ​നാം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്‍​ഐ​എ​യു​ടെ ക​ള​മ​ശേ​രി ഓ​ഫീ​സി​ലെ 0484 2349344, 9497715294 എ​ന്ന ന​മ്പ​റി​ല്‍ വി​വ​രം അ​റി​യ​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍​ഐ​എ നി​ര്‍​ദ്ദേ​ശം.

Related posts

Leave a Comment