അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ചാ കേ​സി​ലെ മു​ഖ്യ​പ്ര​തി ക​ർ​ണാ​ട​ക സ്വ​ദേ​ശി ക​ല​ന്ത​ർ ഇ​ബ്രാ​ഹിം പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള നാ​യ്ക്കാ​പ്പി​ലെ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച സ​ന്ധ്യാ​സ​മ​യ​ത്ത് ന​ട​ന്ന ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കു​മ്പ​ള​യി​ലും കാ​സ​ർ​ഗോ​ട്ടും താ​മ​സി​ച്ചി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി ക​ല​ന്ത​ർ ഇ​ബ്രാ​ഹി​മി​നെ​യാ​ണ് കു​മ്പ​ള പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ലെ​ത്തി പി​ടി​കൂ​ടി​യ​ത്.

നാ​യ്ക്കാ​പ്പി​ലും പ​രി​സ​ര​ത്തു​മു​ള്ള വി​വി​ധ​യി​ട​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് ക​ർ​ണാ​ട​ക​യി​ലെ ആ​ദ്യ​ന​ടു​ക്ക​യി​ൽ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ക​ല​ന്ത​ർ ഇ​ബ്രാ​ഹി​മി​നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പോ​ലീ​സ് എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച 29 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 25,000 രൂ​പ​യു​ടെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.ചൈ​ത്ര​യും കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു പോ​യ സ​മ​യ​ത്ത് വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി ഒ​മ്പ​തി​നു​മി​ട​യി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​ക​ത്തു ക​ട​ന്ന​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കു പു​റ​മേ വീ​ട്ടി​ൽ നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ളും സ്ഥി​രം കു​റ്റ​വാ​ളി​യാ​യ ക​ല​ന്ത​ർ ഇ​ബ്രാ​ഹി​മി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കു​മ്പ​ള പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. മു​കു​ന്ദ​ൻ, എ​സ്ഐ കെ. ​ശ്രീ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

2024 ഫെ​ബ്രു​വ​രി ഏ​ഴി​നാ​യി​രു​ന്നു ക​ർ​ണാ​ട​ക ബാ​ങ്കി​ന്‍റെ ആ​ദ്യ​ന​ടു​ക്ക​യി​ലെ ശാ​ഖ​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ബാ​ങ്കി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​ന​ലി​ന്‍റെ ഇ​രു​മ്പു​ക​മ്പി മു​റി​ച്ചാ​ണ് ഇ​ബ്രാ​ഹി​മും ര​ണ്ട് കൂ​ട്ടാ​ളി​ക​ളും അ​ക​ത്തു ക​ട​ന്ന​ത്. അ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ല​ന്ത​റി​നെ പി​ടി​കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തു ന​ട​ന്ന മ​റ്റു ചി​ല ക​വ​ർ​ച്ചാ കേ​സു​ക​ൾ​ക്കും തു​മ്പാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment