വൈക്കം: നിർത്താതെയുള്ള പൂച്ചയുടെ കരച്ചിൽ. വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് കണ്ടൻപൂച്ചയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിച്ച പെരുമ്പ്.
വൈക്കം നഗരസഭ എട്ടാം വാർഡിൽ വൈഷ്ണവത്തിൽ അനൂപിന്റെ പുരയിടത്തിലാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുകാർ കണ്ടത്.
വീട്ടുകാർ അറിയച്ചതനുസരിച്ച് സർപ്പ അംഗം പി.എസ്.സുജയെത്തി പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി.
പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായ കണ്ടൻപൂച്ച ചത്തു. പാമ്പിനെ അടുത്ത ദിവസം വനംവകുപ്പിന് കൈമാറും.
