മലമുകളിലെ തണുപ്പത്ത് ആവി പറക്കുന്ന മാഗി നൂഡില്‍സ് കഴിക്കുന്നത് ഒരു പ്രത്യേക ഫീലാണ്. മാഗി വിളമ്പാത്ത ചെറുഹോട്ടലുകള്‍ ഉത്തരേന്ത്യയിലെ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍, പ്രത്യേകിച്ച് ഹില്‍ സ്റ്റേഷനുകളില്‍, പൊതുവേ കുറവാണ്. എന്നാല്‍ ഇവര്‍ കൊയ്യുന്ന വരുമാനത്തക്കുറിച്ച് സാധാരണക്കാര്‍ക്ക് വലിയ ധാരണയില്ല.
ഇതിനുള്ള ഉത്തരം കണ്ടെത്തുന്നതിനായി കണ്ടന്‍റ് ക്രിയേറ്റര്‍ ബാദല്‍ ഠാക്കൂര്‍ നൂഡില്‍സ് വില്‍പന സ്വയം ചെയ്യാന്‍ തീരുമാനിച്ചു. ഠാക്കൂറിന്‍റെ അനുഭവത്തില്‍, ഈ ബിസിനസിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരു എല്‍പിജി സിലിണ്ടര്‍, മേശ, ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന പേപ്പര്‍ പ്‌ളേറ്റുകള്‍ എന്നിവ മാത്രമാണ്.
75 ഗ്രാം വരുന്ന മാഗി പാക്കറ്റിന് 15 രൂപയാണ് വില. ഒരു പ്ലേറ്റ് നൂഡില്‍സ് വില്‍ക്കുമ്പോള്‍ ഈടാക്കുന്നത് 70 രൂപ. ഒരു പ്ലേറ്റ് ചീസ് മാഗിക്ക് 100 രൂപയാകും. ആദ്യദിനം കച്ചവടം ആരംഭിച്ച് നാലോ അഞ്ചോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 200 പ്ലേറ്റുകള്‍ വിറ്റുപോയെന്നും 21,000 രൂപയോളം പോക്കറ്റിലായി എന്നുമാണ് ഠാക്കൂറിന്‍റെ അവകാശവാദം.
ചെലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ലാഭം ഇത്ര വരില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പലര്‍ക്കും ദിവസേന 21,000 രൂപ അഥവാ ആറ് ലക്ഷം രൂപ മാസവരുമാനം എന്നത് വലിയ സംഭവമായി തന്നെയാണ് തോന്നിയത്.
വീഡിയോ കണ്ടതോടെ ഞങ്ങള്‍ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് പലരും കമന്‍റ് ചെയ്തിട്ടുള്ളത്. വൈറലായ ഓടുന്ന വീഡിയോ ഇതുവരെ 3.5 മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു.
നൂഡില്‍സ് വില്പനക്കാരന്‍റെ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസണ്‍സ്
