പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ‘പാ​വം ക്രൂ​ര​ന്മാ​ർ’

ക​ൽ​പ്പ​റ്റ​യി​ൽ 16കാ​ര​നെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ച്ച ഗു​ണ്ട​ക​ൾ​ക്കു കു​ട്ടി​ക​ളു​ടെ എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടോ? ആ ​ഭ​യാ​ന​ക​ദൃ​ശ്യം മു​ഴു​വ​ൻ കാ​ണാ​ൻ മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും, പ്ര​ത്യേ​കി​ച്ച്, മ​ക്ക​ളു​ള്ള​വ​ർ​ക്കു സാ​ധ്യ​മ​ല്ല. ഈ ​അ​ക്ര​മി​സം​ഘ​ത്തി​നു നാ​ളെ കൊ​ല​യാ​ളി​സം​ഘ​മാ​കാ​നു​ള്ള ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാ​മു​ണ്ട്. പ​ക്ഷേ, ക​ൽ​പ്പ​റ്റ കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളൊ​ഴി​കെ ആ​ർ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ശി​ക്ഷ ഉ​പ​ദേ​ശ​ത്തി​ലും ന​ല്ല​ന​ട​പ്പി​ലും തീ​രും. അ​താ​യ​ത്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ നി​യ​മ​മു​ണ്ട്. പ​ക്ഷേ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ര​ക​ൾ​ക്ക് ആ​രു​മി​ല്ല. അ​വ​രി​നി​യും ത​ല്ലു കൊ​ള്ളും, ചി​ല​പ്പോ​ൾ കൊ​ല്ല​പ്പെ​ടും.

ക​ൽ​പ്പ​റ്റ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ മു​ക്കും മൂ​ല​യും ഇ​ത്ത​രം കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളും മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും ഭ​രി​ച്ചു​തു​ട​ങ്ങി​യ​ത് സ​ർ​ക്കാ​രോ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളോ അ​റി​ഞ്ഞി​ട്ടി​ല്ല. കൊ​ടും​ക്രൂ​ര​രാ​യ ‘പൊ​ന്നു​മ​ക്ക​ളെ’​യും അ​വ​രെ ഇ​വ്വി​ധ​മാ​ക്കി അ​ഴി​ച്ചു​വി​ട്ട മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും വി​ട്ട​യ​യ്ക്കു​ന്പോ​ൾ, ഇ​ര​ക​ൾ അ​നീ​തി​ക്കി​ര​യാ​കു​ക​യാ​ണ്. ഈ ​ഏ​ർ​പ്പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. കു​റ്റ​കൃ​ത്യ​മു​ണ്ട്, കു​റ്റ​വാ​ളി​യി​ല്ല എ​ന്ന ദു​ര​വ​സ്ഥ മാ​റ​ണം.

ക​ഴി​ഞ്ഞ 21നു ​വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​നാ​ണ് ഫോ​ണി​ലൂ​ടെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 16കാ​ര​നെ ഇ​ടി​ച്ചും ച​വി​ട്ടി​യും വ​ടി​യൊ​ടി​യു​വോ​ളം ത​ല്ലി​യും വീ​ഴ്ത്തി​യ​ത്. ക്രൂ​ര​ത അ​തി​രു​ക​ട​ന്ന​പ്പോ​ൾ ദൃ​ശ്യം പ​ക​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന​യാ​ൾ മ​തി​യെ​ന്നു പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ക്കു മ​തി​യാ​യി​ല്ല. ഷൂ​സി​ട്ടു മു​ഖ​ത്തു ച​വി​ട്ടു​ന്ന​തും മ​ർ​ദി​ക്കു​ന്ന​വ​രു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും കാ​ലു പി​ടി​പ്പി​ച്ചു മാ​പ്പു പ​റ​യി​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ലു​ണ്ട്. മാ​പ്പു പ​റ​യു​മ്പോ​ഴും മ​ർ​ദി​ക്കു​ക​യാ​ണ്.

കു​റ്റ​വാ​ളി​ക​ൾ​ത​ന്നെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ ക​ൽ​പ്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ഫി ഒ​ഴി​കെ​യു​ള്ള മൂ​ന്നു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കും. സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച നാ​ഫി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ക്കു​ന്ന മ​റ്റൊ​രു ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മ​ർ​ദി​ക്കു​ന്ന​വ​ർ മാ​പ്പു പ​റ​യി​ക്കു​ന്ന​തി​നൊ​പ്പം ഹ​ല്ലേ​ലു​യ്യ​യും യേ​ശു​ക്രി​സ്തു​വി​ന്‍റെ നാ​മ​വു​മൊ​ക്കെ ഏ​റ്റു ചൊ​ല്ലി​ക്കു​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. കു​റ്റ​വാ​ളി​ക​ൾ​ക്കു മ​ത​പ​ര​മാ​യ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​തു കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​ല്ലെ​ങ്കി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്താ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു ദു​ർ​വ്യാ​ഖ്യാ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​രി​ൽ ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലി​ട്ടു മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്കു പോ​കാ​നാ​യി പൈ​ങ്ങോ​ട്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളും മ​റ്റൊ​രു സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന എ​യ്ഡ്പോ​സ്റ്റി​ലേ​ക്കു കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​യൊ​ലി​പ്പി​ച്ചു ക്ലാ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ, മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ട്ടു. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി കേ​സെ​ടു​ത്തെ​ങ്കി​ലും ഇ​രു​കൂ​ട്ട​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി. പ​ക്ഷേ, അ​ക്ര​മി​ക​ൾ​ത​ന്നെ ദൃ​ശ്യം പു​റ​ത്തു​വി​ട്ട​തോ​ടെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ക്രൂ​ര​ത തി​രി​ച്ച​റി​ഞ്ഞ് വീ​ണ്ടും പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തു​കൊ​ണ്ടു മാ​ത്രം ചി​ല​തു ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നേ​യു​ള്ളൂ. സ്കൂ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ടാ​കെ കു​ട്ടി​ക്കു​റ്റ​വാ​ളി സം​ഘ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​മാ​യ മാ​താ​പി​താ​ക്ക​ളാ​ണ് പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ക​ൾ. പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​യാ​തെ, കു​റ്റം ചെ​യ്യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വെ​ന്പ​ൽ​കൊ​ള്ളു​ന്ന പ​ക്വ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. ഇ​വ​രാ​രും മ​ർ​ദ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​ഘാ​ത​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നി​ല്ല.

Related posts

Leave a Comment