സ്വ​യം നി​യ​ന്ത്രി​ച്ച് ജ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ശീ​ലി​ച്ചാ​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടാമെന്ന്  മ​ന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 

കൊ​ല്ലം : സ്വ​യം നി​യ​ന്ത്രി​ച്ച് ജ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ശീ​ലി​ച്ചാ​ല്‍ ക്ഷാ​മ​കാ​ല​ത്തെ നേ​രി​ട​ല്‍ എ​ളു​പ്പ​മാ​കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജ​ല അ​തോ​റി​റ്റി വ​ഴി സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ഗാ​ര്‍​ഹി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പു​തു​താ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഇ​ര​ട്ടി പേ​ര്‍​ക്ക് വ​രും വ​ര്‍​ഷം ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ക​യു​മാ​ണ്. കു​ടി​വെ​ള്ള ദൗ​ര്‍​ല​ഭ്യ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ജി​ല്ല​യി​ല്‍ കാ​ഷ്യൂ മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സാ​ധ്യ​താ പ​ഠ​നം ന​ട​ത്തും. പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ന് അ​നു​മ​തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തു​റ​മു​ഖ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ജി​ല്ല​യി​ല്‍ പോ​ര്‍​ട്ട് കോ​ണ്‍​ക്ലേ​വ് ന​ട​ത്തു​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ മേ​യ​ര്‍ അ​ഡ്വ. വി. ​രാ​ജേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രാ​യ എം. ​എ. സ​ത്താ​ര്‍, എ​സ്. ഗീ​താ​കു​മാ​രി, ചി​ന്ത എ​ല്‍. സ​ജി​ത്ത്, വി. ​എ​സ്. പ്രി​യ​ദ​ര്‍​ശ​ന​ന്‍, ഷീ​ബ ആ​ന്റ​ണി, ടി.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​ന്‍. മോ​ഹ​ന​ന്‍, എ.​കെ. ഹ​ഫീ​സ്, സെ​ക്ര​ട്ട​റി വി. ​ആ​ര്‍. രാ​ജു, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts