കോഴിക്കോട്: സ്വകാര്യ ബസിന്റെ മുന്നിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുഞ്ഞ്. കൊടിയത്തൂരിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
പിതാവിനൊപ്പം ഓട്ടോറിക്ഷയിലെത്തിയ കുഞ്ഞ്, പെട്ടന്ന് വാഹനത്തിൽനിന്നുമിറങ്ങി റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു.
തൊട്ടുപിന്നാലെയെത്തിയ ബസിലെ ഡ്രൈവർ കുഞ്ഞിനെ കണ്ട് വാഹനം വേഗം കുറച്ച് സൈഡിലേക്ക് ഒതുക്കി.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയൊരു അപകടം ഒഴിവായി.
