നേ​പ്പാ​ളി ന​ട​ൻ സു​നി​ൽ ഥാ​പ്പ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ നേ​പ്പാ​ളി ന​ട​ൻ സു​നി​ൽ ഥാ​പ്പ (68) അ​ന്ത​രി​ച്ചു. കാ​ഠ്മ​ണ്ഡു​വി​ലെ വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഥാ​പ്പ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

ബോ​ളി​വു​ഡ് സി​നി​മ ‘മേ​രി കോ​മി’​ൽ ഇ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്ത ന​ടി പ്രി​യ​ങ്ക ചോ​പ്ര​യാ​ണ് മേ​രി കോ​മി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത്. മേ​രി കോ​മി​ന്‍റെ കോ​ച്ച് ന​ർ​ജി​ത് സിം​ഗി​ന്‍റെ റോ​ളി​ലാ​ണ് സു​നി​ൽ ഥാ​പ്പ അ​ഭി​ന​യി​ച്ച​ത്. ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് നോ​മി​നേ​ഷ​നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം ഇ​ടം നേ​ടി​യി​രു​ന്നു.

മു​ന്നൂ​റി​ലേ​റെ നേ​പ്പാ​ളി സി​നി​മ​ക​ളി​ൽ സു​നി​ൽ ഥാ​പ്പ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഗൂ​ർ​ഖ പാ​ൽ​ട്ട​ൺ, ശി​ക്കാ​രി, ശി​ക്കാ​രി 2, ക​ർ​മ​യോ​ദ്ധ, ദേ​വാ​ർ ബാ​ബു തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​മു​ഖ സി​നി​മ​ക​ൾ. എ​ക്‌​ലോ ആ​ണ് അ​വ​സാ​ന നേ​പ്പാ​ളി സി​നി​മ. നി​ര​വ​ധി ഹി​ന്ദി, ത​മി​ഴ്, ഭോ​ജ്പു​രി സി​നി​മ​ക​ളി​ലും ഥാ​പ്പ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 1981ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​മ​ൽ ഹാ​സ​ൻ-​ര​തി അ​ഗ്നി​ഹോ​ത്രി സി​നി​മ ‘എ​ക് ദു​ജേ കേ ​ലി​യേ’ ആ​ണ് സു​നി​ൽ ഥാ​പ്പ​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ.

മാ​ന​വ് ഹ​ത്യ, ആ​ജ് കി ​ആ​വാ​സ്, മ​നു ദ ​ഗ്രേ, ആ​ൽ​ബെ​ല, ന​സീ​ബ്‌​വാ​ല തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച ഹി​ന്ദി സി​നി​മ​ക​ളാ​ണ്.

Related posts

Leave a Comment