കൂ​ട്ടു​കൂ​ടി ക​ള്ള് കു​ടി​ച്ചു, ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് വ​ഴ​ക്കാ​യി, മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം: ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി രാ​കേ​ഷ് ബ​ഹ്‌​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ രാ​കേ​ഷും സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു. രാ​കേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ഴ​ത്തി​ലു​ണ്ടാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. ക​സ്റ്റ​ഡി​യി​ലു​ള്ള മൂ​ന്നു പേ​രെ​യും മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

Related posts

Leave a Comment