ക​ള​ള​ൻ ക​പ്പ​ലി​ൽ​ത​ന്നെ… മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്നും ഐ​ഫോ​ണ്‍ 15 മോ​ഷ്ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ: വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​മ​ർ​ശ​നം ശ​ക്തം; പി​ന്നാ​ലെ സ​സ്പെ​ൻ​ഷ​ൻ

ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​വ​രാ​ണ് പോ​ലീ​സു​കാ​ർ. നി​യ​മം കാ​ക്കു​ന്ന പോ​ലീ​സു​കാ​ർ​ത​ന്നെ കു​റ്റം ചെ​യ്താ​ലോ. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും പു​റ​ത്ത്‌​വ​രു​ന്ന​ത്. മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്നും ഐ ​ഫോ​ണ്‍ 15 മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ് ര​ണ്ട് പോ​ലീ​സു​ക​ർ. മോ​ഷ​ണ​ത്തി​ന്‍റെ ചൂ​ടാ​റും മു​ൻ​പേ ക​ള്ളി വെ​ളി​ച്ച​ത്താ​കു​ക​യും ചെ​യ്തു.

ക​ട​യി​ലെ ജീ​വ​ന​ക്കാ​രി അ​റി​യാ​തെ പു​തി​യ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം പ​ഴ​യ ഫോ​ണു​ക​ൾ മാ​റ്റി ന​ൽ​കി​യാ​യാ​യി​രു​ന്നു പോ​ലീ​സു​കാ​ർ പോ​യ​ത്. എ​ന്നാ​ൽ, ഈ ​ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു. ത​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ വ്യ​ക്ത​മാ​ക്കി ക​ട ഉ​ട​മ വൈ​കാ​രി​ക​മാ​യ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ യു​പി പോ​ലീ​സ് നി​ർ​ബ​ന്ധി​ത​രാ​യി.

ക​ട​യു​ട​മ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പോ​ലീ​സ് സേ​ന​യെ ഒ​ന്ന​ട​ങ്കം വി​മ​ർ​ശി​ച്ച് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ യു​പി പോ​ലീ​സ് ഇ​രു​വ​രെ​യും സ​സ്പെ​ന്‍റ് ചെ​യ്തു.

 

Related posts

Leave a Comment