ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നവരാണ് പോലീസുകാർ. നിയമം കാക്കുന്ന പോലീസുകാർതന്നെ കുറ്റം ചെയ്താലോ. അത്തരമൊരു സംഭവമാണ് ഉത്തർപ്രദേശിൽ നിന്നും പുറത്ത്വരുന്നത്. മൊബൈൽ കടയിൽ നിന്നും ഐ ഫോണ് 15 മോഷ്ടിച്ച് കടന്നു കളഞ്ഞ് രണ്ട് പോലീസുകർ. മോഷണത്തിന്റെ ചൂടാറും മുൻപേ കള്ളി വെളിച്ചത്താകുകയും ചെയ്തു.
കടയിലെ ജീവനക്കാരി അറിയാതെ പുതിയ ഫോണ് കൈക്കലാക്കിയ ശേഷം പഴയ ഫോണുകൾ മാറ്റി നൽകിയായായിരുന്നു പോലീസുകാർ പോയത്. എന്നാൽ, ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തന്റെ ദയനീയാവസ്ഥ വ്യക്തമാക്കി കട ഉടമ വൈകാരികമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ യുപി പോലീസ് നിർബന്ധിതരായി.
കടയുടമയുടെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പോലീസ് സേനയെ ഒന്നടങ്കം വിമർശിച്ച് കമന്റുമായി എത്തിയത്. രൂക്ഷ വിമർശനം ഉയർന്നതോടെ യുപി പോലീസ് ഇരുവരെയും സസ്പെന്റ് ചെയ്തു.
