സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകൾ ഇന്ന് പൊതുവെ കുറവാണ്. എന്തിനേറേ ടാക്സി ഡ്രൈവർ ആയിവരെ സ്ത്രീകൾ ഇന്ന് ജോലി ചെയ്യുന്നുണ്ട്. സൈക്കിൾ ചവിട്ടാന്‍ പോലും നിഷിധമായൊരു കാലത്തിൽ നിന്നും സ്ത്രീകൾ ഇന്ന് പ്ലെയിൻപോലും പറത്തുന്ന നിലയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. സ്ത്രീകൾക്ക് മാത്രമായി ടാക്സി സർവീസ് പോലും ഇപ്പോഴുണ്ട്. അതിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
24/7 ലഭ്യതയുള്ള, ജിപിഎസ് സംവിധാനമുള്ള കാമറ അടക്കമുള്ള സുരക്ഷാ സവിശേഷതകളോടെ സ്ത്രീകൾക്ക് മാത്രമുള്ള കാബ് സർവീസാണിത്. ഗുരുഗ്രാമിലാണ് ഇതിന്റെ സേവനം ലഭിക്കുന്നത്. താമസിയാതെ എല്ലാ സ്ഥലത്തും ഇത് വരട്ടെ എന്നാണ് വീഡിയോ കണ്ട എല്ലാ ആളുകളും പറഞ്ഞത്.
ക
കാബ് സേവനം പ്രയോജനപ്പെടുത്തിയ ഒരു യുവതിയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വനിതാ ഡ്രൈവറെ കാണുന്ന ഏത് സ്ത്രീക്കും തൽക്ഷണം ആശ്വാസവും ആത്മവിശ്വാസവും അനുഭവപ്പെടുമെന്നും യുവതി അഭിപ്രായപ്പെട്ടു.
സ്ത്രീ സുരക്ഷ ഏറ്റവും അപകടരമായ ഇക്കാലത്ത് സ്ത്രീകൾക്ക് മാത്രമുള്ള കാബിനും ഒരു വനിതാ ഡ്രൈവറും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും യുവതി വീഡിയോയിൽ എടുത്തു പറഞ്ഞു.
