ക​ടു​വ​യ്ക്ക് പി​ന്നാ​ലെ ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കി​റ​ങ്ങി സിം​ഹ​വാ​ല​ൻ കു​ര​ങ്ങും; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വ​നം​വ​കു​പ്പ്


ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​മേ​ഖ​ല​യാ​യ പൈ​നാ​വി​ൽ അ​പൂ​ർ​വ വ​ന്യ​ജീ​വി​യാ​യ സിം​ഹ​വാ​ല​ൻ കു​ര​ങ്ങി​നെ ക​ണ്ട​ത് നാ​ട്ടു​കാ​രി​ൽ കൗ​തു​ക​വും ആ​ശ​ങ്ക​യും സൃ​ഷ്ടി​ച്ചു. ഉ​ൾ​വ​ന​ങ്ങ​ളി​ൽ മാ​ത്രം താ​മ​സി​ക്കു​ന്ന സിം​ഹ​വാ​ലൻ കു​ര​ങ്ങ് മ​നു​ഷ്യസാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് അ​പൂ​ർ​വ സം​ഭ​വ​മാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

പൈ​നാ​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് സിം​ഹ​വാ​ല​ൻ കു​ര​ങ്ങു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യ​ത്. സാ​ധാ​ര​ണ​യാ​യി കാ​ടു​ക​ളു​ടെ ഉ​യ​ർ​ന്ന മ​ര​ച്ചി​ല്ല​ക​ളി​ലാ​ണ് ഇ​വ​യെ കാ​ണാ​റു​ള്ള​ത്.

വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ
മ​നു​ഷ്യ​വാ​സ സ്ഥ​ല​ത്തെ​ത്തു​ന്ന വ​ന്യമൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്ക​രു​ത്.അ​വ​യെ ശ​ല്യം ചെ​യ്യ​രു​ത്. അ​ടു​ത്ത് പോ​കാ​തി​രി​ക്കു​ക. ക​ണ്ടാ​ൽ ഉ​ട​ൻ വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക.

Related posts

Leave a Comment