ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെ​ന്‍റ​ർ രാ​ജ്യ​ത്തൊ​രു​ക്കാ​ൻ ടി​സി​എ​സ്

മും​ബൈ: നി​ർ​മി​ത ബു​ദ്ധി രം​ഗ​ത്തു വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെ​ന്‍റ​ർ ഇ​ന്ത്യ​യി​ൽ സ്ഥാ​പി​ക്കാ​ൻ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടി​സി​എ​സ് ത​യാ​റെ​ടു​ക്കു​ന്നു. എ​ഐ ഉ​ച്ച​കോ​ടി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം.

ഭാ​വി​യി​ലെ ക​രു​ത്തു​റ്റ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഹൈ​പ്പ​ർ​വോ​ൾ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ത്യാ​ധു​നി​ക​വും സു​ര​ക്ഷി​ത​വു​മാ​യ എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റാ​ണ് ടി​സി​എ​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. വ​ൻ​കി​ട ടെ​ക് ക​മ്പ​നി​ക​ൾ​ക്കും എ​ഐ അ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​തി​വേ​ഗ ക​മ്പ്യൂ​ട്ടിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലെ താ​പം നി​യ​ന്ത്രി​ക്കാ​ൻ ലി​ക്വി​ഡ് കൂ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന പ്ര​ക​ട​ന​ക്ഷ​മ​ത​യു​ള്ള റാ​ക്കു​ക​ൾ, ഊ​ർ​ജ​ക്ഷ​മ​ത​യു​ള്ള രൂ​പ​ക​ല്പ​ന തു​ട​ങ്ങി​യ​വ ഹൈ​പ്പ​ർ​വോ​ൾ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ആ​ഗോ​ള ഡാ​റ്റാ ഹ​ബ്ബാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. നി​ല​വി​ൽ 1.5 ജി​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഇ​ന്ത്യ​യി​ലെ ഡാ​റ്റാ സെ​ന്‍റ​ർ മേ​ഖ​ല 2030-ഓ​ടെ 10 ജി​ഗാ​വാ​ട്ടി​ന് മു​ക​ളി​ലേ​ക്ക് വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2019 മു​ത​ൽ ഏ​ക​ദേ​ശം 94 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​ത്.

ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ടി​സി​എ​സി​ന്‍റെ ല​ക്ഷ്യം. ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കാ​ൻ പ​ദ്ധ​തി​ക്ക് ക​ഴി​യു​മെ​ന്ന് ടി​സി​എ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment