ഏറ്റുമാനൂർ: ആഗോള അയ്യപ്പസംഗമത്തിലൂടെ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള അയ്യപ്പസംഗമത്തിനു നേതൃത്വം നൽകിയത് വി.എൻ. വാസവനാണ്. കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലായെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.വിശ്വാസത്തെ ചൂഷണം ചെയ്തു കോടികളുടെ അഴിമതി നടത്തിയ വി.എൻ. വാസവൻ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, കെ.ജി. ഹരിദാസ്, ജോബിൻ ജേക്കബ്, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, മണ്ഡലം പ്രസിഡന്റുമാരായ ജോയി പൂവംനിൽക്കുന്നതിൽ, ജൂബി ഐക്കരക്കുഴി, ജോൺസൺ സി. ജോസഫ്, സുമേഷ് കാഞ്ഞിരം, ആന്റണി ഒളശ, സി.കെ. സാബു, സിനു ജോൺ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൻ കരീമഠം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരി തുടങ്ങിയവർ പ്രസംഗിച്ചു.
