മി​ടു​ക്കി​യാ​ണ് അ​വ​ൾ… വ​ന​ത്തി​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ര​ടി​ക്ക് മു​ന്നി​ൽ അ​ക​പ്പെ​ട്ടു; ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി ഭാ​ര്യ

ഭു​വ​നേ​ശ്വ​ർ: മനോദൈര്യം കൈവിടാതെ, ഭ​ർ​ത്താ​വി​നെ ആക്രമിച്ച ക​ര​ടി​യെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലൂ​ടെ പ​രി​ക്കേ​ൽ​പ്പി​ച്ച് കാട്ടിലേക്ക് ഓടിച്ച് ഭാ​ര്യ. ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ലു​ള്ള ക​ര​ഞ്ചി​യ​യി​ലെ മി​ലു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

മാ​ൽ​ഡെ സോ​റ​നും ഭാ​ര്യ ലി​ലി സോ​റ​നും നേ​രെ​യാ​ണ് ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ദ​മ്പ​തി​ക​ൾ കാ​ടി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് ഇ​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റു ക​ര​ടി​ക​ളു​ടെ മു​ന്നി​ൽ​പ്പെ​ട്ട​തെ​ന്ന് ക​ര​ഞ്ചി​യ ഫോ​റ​സ്റ്റ് റേ​ഞ്ച​ർ പ്ര​ശാ​ന്ത് കു​മാ​ർ സ്വ​യി​ൻ പ​റ​ഞ്ഞു. ക​ര​ടി​ക​ളി​ലൊ​ന്ന് പെ​ട്ടെ​ന്ന് മാ​ൽ​ഡെ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​ര​ടി അ​ദ്ദേ​ഹ​ത്തെ ക​ടി​ച്ചു കീ​റി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​തോ​ടെ ലി​ലി ക​ര​ടി​യെ നേ​രി​ട്ടു. കോ​ടാ​ലി പോ​ലു​ള്ള ഒ​രു ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ലി​ലി ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക​ര​ടി കാ​ട്ടി​ലേ​ക്ക് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ത​ല​യോ​ട്ടി​യി​ലെ മു​റി​വു​ക​ൾ ഉ​ൾ​പ്പെ​ടെ മാ​ൽ​ഡെ​യ്ക്ക് സാ​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​ൽ​ഡെ​യെ കി​യോ​ഞ്ജ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment