ച​ങ്ങ​നാ​ശേ​രി​യു​ടെ ഇ​ട​വ​ഴി​ക​ളി​ൽ മി​ന്നി​മ​റ​യു​ന്ന മ്ലാ​വ്; ഇ​ട​യ്ക്ക് ഇ​ട​യ്ക്ക് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മ്ലാ​വ് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​കു​ന്നു

ച​ങ്ങ​നാ​ശേ​രി​യി​ൽ ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​മാ​കു​ന്ന മ്ലാ​വ് നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​കു​ന്നു. രാ​ത്രി​യി​ലാ​ണ് പ​ല​പ്പോ​ഴും മ്ലാ​വി​ന്‍റെ മി​ന്നി​മ​റ​യ​ൽ. ചെ​ത്തി​പ്പു​ഴ, കൂ​ന​ന്താ​നം ഭാ​ഗ​ങ്ങ​ളി​ല്‍ രാ​ത്രി വെ​ളി​ച്ച​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ര്‍ മ്ലാ​വി​നെ കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ല്‍ കൂ​ന​ന്താ​നം പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു മ്ലാ​വ് സ​ങ്കേ​തം റോ​ഡി​ലേ​ക്ക് ഓ​ടി​മ​റ​യു​ന്ന​തു സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ര്‍ മൊ​ബൈ​ലി​ല്‍ വീ​ഡി​യോ എ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ രാ​ത്രി ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​ക്കു പി​ന്നി​ലു​ള്ള ജി​സ് അ​ക്കാ​ദ​മി റോ​ഡി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച പാ​റേ​ല്‍​പ്പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ക​ള​രി​ക്ക​ല്‍ ജോ​ജോ​യു​ടെ മു​മ്പി​ലും മ്ലാ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ജോ​ജോ ഇ​തു മൊ​ബൈ​ല്‍ ഫോ​ണി​ലെ വീ​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ച്ചു.

സ്‌​കൂ​ട്ട​റി​ന്‍റെ ലൈ​റ്റി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ മ്ലാ​വ് കു​റേ​ദൂ​രം ഓ​ടി ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലേ​ക്ക് ക​യ​റി ഒ​ളി​ക്കു​ന്ന​താ​യി വീ​ഡി​യോ​യി​ല്‍ കാ​ണാം. വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ച​താ​യി ജോ​ജോ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment