മൂ​ക്കു​മു​ട്ടെ ക​ഴി​ച്ചി​ട്ട് പ​ണം കൊ​ടു​ക്കാ​തെ മു​ങ്ങാ​ൻ ശ്ര​മം; ത​ട​യാ​ൻ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് മൂ​വ​ർ സം​ഘം

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പ​ണം ചോ​ദി​ച്ച​തി​ന് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ങ്കാ​വ് സ്വ​ദേ​ശി ക​ള്ളി​പ്പി​ലാ​ക്കി​ൽ ബി​നീ​ഷി​നെ (28) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ക്ര​മം ന​ട​ത്തി​യ മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ ‘അ​ളി​യ​ൻ​സ്’ എ​ന്ന ഹോ​ട്ട​ലി​ലാ​ണ് മൂ​ന്നം​ഗ സം​ഘം അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

കാ​ഷ് കൗ​ണ്ട​റി​ലി​രു​ന്ന ജീ​വ​ന​ക്കാ​ര​നെ സം​ഘം ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം 500 രൂ​പ​യി​ലേ​റെ ബി​ൽ തു​ക വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചു. തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​തെ പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച ഇ​വ​രെ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ത​ട​യു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യ ഇ​വ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഷ​ഹ​നാ​ദ് എ​ന്ന​യാ​ളെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പു​വ​ടി കൊ​ണ്ട് അ​ടി​ച്ചു പ​രു​ക്കേ​ൽ​പ്പി​ക്കു​ക​യും ഹോ​ട്ട​ലി​ന് മു​ൻ​പി​ലെ ബോ​ർ​ഡും ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണം വ​ച്ചി​രു​ന്ന അ​ല​മാ​ര​യും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment