നാ​ട​കം വ​ള​ര​ട്ടെ! മി​ക​ച്ച അ​ഭി​ന​യം,നി​ല​വി​ലെ ന​ടി​മാ​ർ​ക്ക് ഭീ​ഷ​ണി​യാ​കും; പ​ക്ഷേ കാ​മ​റ‍​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ മാ​റ​ത്തി​ല്ലെ​ന്ന പ​രി​ഹാ​സ​വു​മാ​യി സം​വി​ധാ​യ​ക​ൻ ജോ​യ് മാ​ത്യു

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ കടുത്ത പ​രി​ഹാസവുമായി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു. ക​ണ്ണൂ​രി​ൽ മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് ജോ​യ് മാ​ത്യു​വി​ന്‍റെ പ്ര​തി​ക​ര​ണം. കെ​എ​സ്‌​യു ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വീ​ണാ ജോ​ർ​ജും സി​പി​എ​മ്മും പ​റ​യു​ന്ന​ത്. ഇ​തി​നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ജോ​യ് മാ​ത്യു ഫെ​യ്‌​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് ജോ​യ് മാ​ത്യു കു​റി​ച്ച​ത്. മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം ക്യാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്. എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പ​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

നാ​ട​കം വ​ള​ര​ട്ടെ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ജോ​യ് മാ​ത്യു പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ വ​ന്ന​തോ​ടെ അ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണെ​ന്നും എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ജോ​യ് കു​റി​ച്ചി​ട്ടു​ണ്ട്.

ജോ​യ് മാ​ത്യു​വി​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം.

എ ​ഐ വ​ന്ന​തോ​ടെഅ​ഭി​നേ​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യാ​ണ്.എ​ങ്കി​ലും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ് സി​നി​മ​യ്ക്ക്കൂ ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ദി​ക​ളി​ലൂ​ടെമി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ട​ന്നു​വ​രു​ന്ന​ത് നി​ല​വി​ലു​ള്ള​വ​ർ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട് എ​ന്ന​ത് യാ​ഥാ​ർ​ത്ഥ്യ​മാ​ണ്. എ​ങ്കി​ലും പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണ്. മാ​റാ​ത്ത​ത് ഒ​ന്നു​മാ​ത്രം ക്യാ​മ​റ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ എ​ന്ന് മാ​ർ​ക്സ്എ​ന്നും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം

നാ​ട​കം വ​ള​ര​ട്ടെ!

Related posts

Leave a Comment