ബ​ട്ട​ർ​ഫ്ലൈ ഗേ​ൾ 85 മാ​ർ​ച്ച് ആ​റി​ന് തി​യ​റ്റ​റു​ക​ളി​ൽ

പൈ​സ പൈ​സ, ലാ​ൽ​ബാ​ഗ് എ​ന്നീ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ശാ​ന്ത് മു​ര​ളി എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ബ​ട്ട​ർ​ഫ്ലൈ ഗേ​ൾ 85 റി​ലീ​സി​നൊ​രു​ങ്ങു​ന്നു. 4D പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​ധ​ന്യ വി​ശ്വ​നാ​ഥ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ദേ​ശീ​യ–​അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ നി​ന്ന് 44ഓ​ളം പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഈ ​ചി​ത്രം ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ സെ​ലി​ബ്രി​റ്റി​യാ​കാ​ൻ കൊ​തി​ക്കു​ന്ന ധ​ന്യ എ​ന്ന യു​വ​തി​യാ​ണ് ക​ഥ​യു​ടെ കേ​ന്ദ്ര​ബി​ന്ദു. കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഒ​രു ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​യ അ​വ​ളു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ വി​ക​സി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യി മാ​റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ൾ നേ​രി​ടു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​ത​ൽ.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​കു​ക​യും അ​തേ വേ​ഗ​ത്തി​ൽ വി​സ്മ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്, സ്വ​ന്തം അ​സ്തി​ത്വം വീ​ണ്ടെ​ടു​ക്കാ​ൻ ഒ​രു സ്ത്രീ ​ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണ് സി​നി​മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ ത​ല​മു​റ​യെ ചി​ന്തി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​മേ​യ​മാ​ണ് ഇ​തെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.

ശ്രീ​ധ​ന്യ വി​ശ്വ​നാ​ഥി​നെ കൂ​ടാ​തെ ഇ​ഷി​ക എ​മി​ൽ, ഷി​ൻ​സ് ഷാ​ൻ, അ​ൻ​വ​ർ സാ​ദി​ക്ക്, ക​ലേ​ഷ് പ​ര​മേ​ശ്വ​ർ, അ​മ്മു നാ​യ​ർ. പ്ര​ദീ​ഷ് ജേ​ക്ക​ബ്, അ​നു​പ്ര​ഭാ​ലാ​ൽ, ദ​ർ​ശ​ന വി​ശ്വ​നാ​ഥ്, ഗീ​താ ജി​ത്തു, ജീ​വ​ൻ ശി​വ​ദാ​സ്, അ​നു ച​ന്ദ്ര​ശേ​ഖ​ർ, ലു​ക്ക്മാ​ൻ, എ​ബി​ൻ മേ​രി എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം- അ​നി​ൽ വി​ജ​യ്, സം​ഗീ​തം- ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ, വ​രി​ക​ൾ- അ​ജീ​ഷ് ദാ​സ്, പാ​ടി​യ​വ​ർ- സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ഹി​ഷാം അ​ബ്ദു​ൽ വ​ഹാ​ബ്, സ​ച്ചി​ൻ വാ​ര്യ​ർ, മേ​ക്ക​പ്പ്- മ​നു കെ ​എ​സ്, എ​ഡി​റ്റിം​ഗ്- സു​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ. സൗ​ണ്ട് ഡി​സൈ​ൻ- അ​രു​ൺ രാ​മ​വ​ർ​മ, മി​ക്സിം​ഗ്- ജി​ജു ടി. ​ബ്രൂ​സ്, വി​ഷ്വ​ൽ എ​ഫ്എ​ക്സ്- കോ​ക്ക​ന​ട്ട് ബ​ഞ്ച്, ക​ള​റി​സ്റ്റ്- നി​കേ​ഷ് ര​മേ​ശ്. കൊ​ച്ചി​യും തി​രു​പ്പൂ​രും പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളാ​യ ഈ ​ചി​ത്രം മാ​ർ​ച്ച് ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment