ദു​ര​ന്തം​വ​രെ ഇ​നി കാ​ത്തി​രി​ക്ക​രു​തേ… തൊ​ടു​പു​ഴ​യി​ൽ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ക്കു​ഴി മൂ​ടി

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ട്ടി​ല്‍ ബൈ​ക്ക​പ​ക​ട​ത്തില്‍ യു​വാ​വ് മ​രി​ക്കാ​നി​ട​യായ സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് മൂടാ​തെകി​ട​ന്ന ഓ​ട ന​വീ​ക​രി​ച്ച് സ്ലാബി​ടു​ന്ന ജോ​ലി​ക​ള്‍ പൂര്‍​ത്തി​യാ​യി.ഓ​ട​ക​ളു​ടെ ര​ണ്ടു സൈ​ഡും കെ​ട്ടി മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഓ​ട​യ്ക്കു സ​മീ​പ​ത്തെ കു​ഴി​യും സ്ലാ​ബി​ട്ട് നി​ര​പ്പാ​ക്കി.

ഇ​തോ​ടെ റോ​ഡി​ന് വീ​തി​യും വ​ര്‍​ധി​ച്ചു. ഇ​വി​ടെ​യു​ള്ള ക​ലു​ങ്ക് വ​ഴി വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി മൂ​ടാ​തെകി​ട​ന്ന ഓ​ട​യി​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഏ​താ​നും ദി​വ​സം മു​മ്പ് മു​ത​ല​ക്കോ​ടം കു​ന്നേ​ല്‍ ജയി​സ് ബെ​ന്നി (27) മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ഴാ​ണ് ഓ​ട ന​വീ​ക​രി​ക്കാ​നു​ള്ള പ്രവ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മു​ന്നോ​ട്ടുവ​ന്ന​ത്.

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ പ​ഴ​യ ക​ലു​ങ്കി​നോ​ട് ചേ​ര്‍​ന്നു​ള്ള ഓ​ട​യാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി മൂ​ടാ​തെകി​ട​ന്ന ഓ​ട​യി​ല്‍ നേ​ര​ത്തേ​യും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് മൂ​ടാ​ത്ത​ത് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ​യും നാ​ട്ടു​കാ​രും ആ​രോ​പി​ച്ച​പ്പോ​ള്‍ ഓ​ട വൃ​ത്തി​യാ​ക്കാ​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ലാ​ബ് നീ​ക്കി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മാ​യ​തെ​ന്നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ വാ​ദം.

ഇ​തി​നി​ടെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ഓ​ഫീ​സു​ക​ളി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ള്‍ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഓ​ട ന​വീ​ക​രി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് നി​ര്‍​ബ​ന്ധി​ത​മാ​കു​ക​യാ​യി​രു​ന്നു. ഓ​ട​യ്ക്കു​ള്ളി​ലെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ വാ​ട്ട​ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കി​യ​തോ​ടെ​യാ​ണ് സൈ​ഡ് കെ​ട്ടി സ്ലാ​ബു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ക​ലു​ങ്കി​ന്‍റെ വെ​ള്ള​മൊ​ഴു​കു​ന്ന ഭാ​ഗ​ത്ത് ഗ്രി​ല്ലും സ്ഥാ​പി​ക്കും.

ഓ​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്ത് പ​തി​വാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍​ക്ക് വി​രാ​മ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നേ​ര​ത്തേ ഇ​തു ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ജീ​വ​ന്‍ പൊ​ലി​യി​ല്ലാ​യി​രു​ന്നെ​ന്നും ഇ​വ​ര്‍ ചൂണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment