ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലെ ക​റി​യെ ചൊ​ല്ലി ത​ർ​ക്കം; ഭാ​ര്യ​യു​ടെ നെ​ഞ്ചി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി ക്രൂ​ര​മാ​യി കൊ​ന്നു; പ്ര​തി റ​ഷീ​ദ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: ക​റി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വ​ണ്ടൂ​രി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു. വ​ണ്ടൂ​ർ പാ​റ​ശ്ശേ​രി കു​ന്നു​മ്മ​ൽ ഫ​സീ​ല (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കു​ന്നു​മ്മ​ൽ റ​ഷീ​ദി​നെ (48) പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ത​യാ​റാ​ക്കി​യ ക​റി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്ക​ത്തി​നി​ട​യി​ൽ റ​ഷീ​ദ് ക​ത്തി​യെ​ടു​ത്ത് ഫ​സീ​ല​യു​ടെ നെ​ഞ്ചി​നു താ​ഴെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​സീ​ല​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​തി​യാ​യ റ​ഷീ​ദ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഫ​സീ​ല​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment