ആ​കാ​ശ​ത്തു​നി​ന്നും ക​ട​ലി​ലേ​ക്ക് ഭ​ർ​ത്താ​വി​ന്‍റെ ചി​താ​ഭ​സ്മം ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് വി​ത​റി; അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നു ന​ൽ​കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മെ​ന്ന് ഭാ​ര്യ

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​താ​ഭ​സ്മം ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ഭാ​ര്യ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വി​മാ​ന​ങ്ങ​ളെ അ​ങ്ങേ​യ​റ്റം ഇ​ഷ്ട​പ്പെ​ട്ട അ​ല​ൻ ബ്ലാ​ഡ​ർ ക്യാ​ൻ​സ​റും വൃ​ക്ക​രോ​ഗ​വും ബാ​ധി​ച്ച് 2025 മെ​യ് മാ​സ​ത്തി​ൽ വി​ട​പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ 70 കാ​രി ജെ​ന്നി ഫോ​ക്സ്ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​നു മു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​താ​ഭ​സ്മം വി​ത​റി.

സ്കെ​ഗ്ന​സ് ക​ട​ൽ​ത്തീ​ര​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഒ​ത്തു​കൂ​ടി​യ വേ​ള​യി​ൽ, ഡ്രോ​ൺ അ​വ​ർ​ക്ക് മു​ക​ളി​ലൂ​ടെ വ​ട്ട​മി​ട്ടു പ​റ​ന്ന് ചി​താ​ഭ​സ്മം നോ​ർ​ത്ത് സീ​യി​ലേ​ക്ക് ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു. ‘വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​യി​രു​ന്നു ആ ​അ​നു​ഭ​വം, അ​ത് അ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​യി​രു​ന്നു’ എ​ന്നാ​ണ് ജെ​ന്നി ഇ​തേ കു​റി​ച്ച് പ​റ​ഞ്ഞ​ത്.

അ​ല​ന് വി​മാ​ന​ങ്ങ​ളോ​ടു​ള്ള താ​ൽ​പ്പ​ര്യം കാ​ര​ണ​മാ​ണ് ചി​താ​ഭ​സ്മം വി​ത​റാ​ൻ ഡ്രോ​ൺ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ജെ​ന്നി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഞ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും വ​ല്ലാ​തെ ത​ള​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ചി​താ​ഭ​സ്മം വി​ത​റി​യ​ത് അ​ദ്ദേ​ഹ​ത്തി​നു​ള്ള മാ​ന്യ​മാ​യ ഒ​രു വി​ട​വാ​ങ്ങ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ആ​ഘോ​ഷം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തും ആ​യി​രു​ന്നു’ എ​ന്നും ജെ​ന്നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment