പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം; നെ​ത​ന്യാ​ഹു​വി​നെ വി​ളി​ച്ചു ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക​വേ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച മോ​ദി സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും എ​ത്ര​യും വേ​ഗം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​നു​മാ​യും മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​സ​മി​തി യോ​ഗം മേ​ഖ​ല​യി​ലെ സ്ഥി​തി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

Related posts

Leave a Comment