വ്യാജ ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ ; അം​ഗീ​കൃ​ത ആ​ധാ​ർ സെ​ന്‍റ​റു​ക​ളെ ഗൂ​ഗി​ൾ മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തും

പ​ര​വൂ​ർ: വ്യാ​ജ ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ​റു​ക​ളെ തി​രി​ച്ച​റി​യാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത ആ​ധാ​ർ സെ​ന്‍റ​റു​ക​ളെ​യെ​ല്ലാം ഗൂ​ഗി​ൾ മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ തീ​രു​മാ​നി​ച്ചു). ഗൂ​ഗി​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

യു​ഐ​ഡി​എ​ഐ സെ​ന്‍റ​റു​ക​ൾ എ​ളു​പ്പം ക​ണ്ടെ​ത്താ​ൻ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​നീ​ക്കം. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്റ് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ൻ്റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ഈ ​ന​ട​പ​ടി.പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​ടെ എ​ൻ​ട്രോ​ൾ​മെ​ന്‍റ്/ കു​ട്ടി​ക​ളു​ടെ എ​ൻ​ട്രോ​ൾ​മെ​ന്‍റ് , മേ​ൽ​വി​ലാ​സം മാ​റ്റ​ൽ, മൊ​ബൈ​ൽ ന​മ്പ​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ൽ തു​ട​ങ്ങി സേ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗൂ​ഗി​ൾ മാ​പ്പി​ൽ സെ​ന്‍റ​റു​ക​ൾ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന് യു​ഐ​ഡി​എ​ഐ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​തി​ന് പു​റ​മെ ആ​ധാ​ർ സെ​ന്‍റ​റു​ക​ളി​ലെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ​ടെ​യു​ള്ള സെ​ന്‍റ​റു​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നീ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ മാ​പ്പി​ലൂ​ടെ കൃ​ത്യ​മാ​യി അ​റി​യാ​ൻ സാ​ധി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ മാ​പ്പി​ൽ അ​പ്ഡേ​റ്റ് ചെ​യ്യും. ഇ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

വ​രും മാ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്ത് 60,000 ൽ ​ഏ​റെ ആ​ധാ​ർ സെ​ന്‍റ​റു​ക​ളും ആ​ധാ​ർ സേ​വ കേ​ന്ദ്ര​ങ്ങ​ളും ഗൂ​ഗി​ൾ മാ​പ്പി​ൽ ലി​സ്റ്റ് ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​സെ​ന്‍റ​റു​ക​ൾ എ​ല്ലാം ഗൂ​ഗി​ൾ​മാ​പ്പി​ൽ ചേ​ർ​ത്തു​ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഗൂ​ഗി​ൾ ബി​സി​ന​സ് പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മ​റു​പ​ടി ന​ൽ​കു​ക​യും ആ​പ്പ് വ​ഴി അ​പ്പോ​യി​ൻ​മെ​ന്‍റ് ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്യു​മെ​ന്നും യു​ഐ​ഡി​എ​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ ഗൂ​ഗി​ൾ മാ​പ്പി​ൽ മി​ക്ക ആ​ധാ​ർ സെ​ന്‍റ​റു​ക​ളും കാ​ണാ​മെ​ങ്കി​ലും അ​ത് സാ​ധാ​ര​ണ ക​ട​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ചേ​ർ​ക്കു​ന്ന​ത് പോ​ലെ അ​നൗ​ദ്യോ​ഗി​ക​മാ​യി ആ​രെ​ങ്കി​ലും ചേ​ർ​ത്ത​വ​യാ​വും എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പു​തി​യ ആ​ധാ​ർ ആ​പ്പ് പു​റ​ത്തി​റ​ങ്ങി​യ​ത്. സ്മാ​ർ​ട്‌​ഫോ​ണു​ക​ളി​ൽ ആ​ധാ​ർ കാ​ർ​ഡു​ക​ൾ ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​തി​ൽ ല​ഭ്യ​മാ​ണ്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment