നന്മയുടെ സന്ദേശം വിളിച്ചോതാനാണ് ഹോളി ആഘോഷിക്കുന്നത്. എന്നാൽ ഹോളി ആഘോഷത്തിനിടയിൽ പരിക്ക് പറ്റിയാൽ എന്ത് സംഭവിക്കും? അത്തരമൊരു സംഭവമാണ് വൃന്ദാവനിൽ നിന്നും പുറത്ത് വരുന്നത്. നിറങ്ങളിൽ കല്ലുകൾ ഒളിപ്പിച്ച്വച്ച് അത് ആളുകളുടെ ദേഹത്തേക്ക് വലിച്ചെറിയുന്നു. ആരോപണവുമായി ഓസ്ട്രേലിയൻ യുവതി രംഗത്തെത്തി. ഇതിന്റെ വീഡിയോ അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ബ്രിട്ടാ ഷ്ലാഗ്ബൗർ എന്ന ഓസ്ട്രിയൻ വിനോദ സഞ്ചാരിയാണ് വീഡിയോ പങ്കുവച്ചത്.
ഹോളി ആഘോഷത്തിനിടെ ചെറിയ കല്ലുകൾ ഒളിപ്പിച്ച് വച്ച നിറങ്ങൾ ആളുകൾ വലിച്ചെറിയുകയായിരുന്നു. ഇത് കണ്ണുകളിൽ പതിച്ച് തന്റെ ഒരു കണ്ണിന് പരിക്കേറ്റെന്നും കാഴ്ച മങ്ങലിന് കാരണമായെന്നും യുവതി പറഞ്ഞു.
ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആഘോഷങ്ങൾ അതിരുവിടുന്പോൾ ആപത്തുകളും കൂടെ വരുമെന്നാണ് മിക്കവരും കമന്റ് ചെയ്തത്.
