ആഘോഷങ്ങൾ അതിരു വിടുമ്പോൾ… കളറുകളിൽ കല്ലുകൾ ഒളിപ്പിച്ച്‌വച്ച് ദേഹത്തേക്ക് എറിയും; ഹോളി ആഘോഷത്തിനിടെ വിദേശ യുവതിക്ക് കണ്ണിന് പരിക്ക്

ന​ന്മ​യു​ടെ സ​ന്ദേ​ശം വി​ളി​ച്ചോ​താ​നാ​ണ് ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ പ​രി​ക്ക് പ​റ്റി​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും? അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് വൃ​ന്ദാ​വ​നി​ൽ നി​ന്നും പു​റ​ത്ത് വ​രു​ന്ന​ത്. നി​റ​ങ്ങ​ളി​ൽ ക​ല്ലു​ക​ൾ ഒ​ളി​പ്പി​ച്ച്‌​വ​ച്ച് അ​ത് ആ​ളു​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്നു. ആ​രോ​പ​ണ​വു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി രം​ഗ​ത്തെ​ത്തി. ഇ​തി​ന്‍റെ വീ​ഡി​യോ അ​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ബ്രി​ട്ടാ ഷ്ലാ​ഗ്ബൗ​ർ എ​ന്ന ഓ​സ്ട്രി​യ​ൻ വി​നോ​ദ സ​ഞ്ചാ​രി​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ചെ​റി​യ ക​ല്ലു​ക​ൾ ഒ​ളി​പ്പി​ച്ച് വ​ച്ച നി​റ​ങ്ങ​ൾ ആ​ളു​ക​ൾ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ണു​ക​ളി​ൽ പ​തി​ച്ച് ത​ന്‍റെ ഒ​രു ക​ണ്ണി​ന് പ​രി​ക്കേ​റ്റെ​ന്നും കാ​ഴ്ച മ​ങ്ങ​ലി​ന് കാ​ര​ണ​മാ​യെ​ന്നും യു​വ​തി പ​റ​ഞ്ഞു.

ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ആ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​വി​ടു​ന്പോ​ൾ ആ​പ​ത്തു​ക​ളും കൂ​ടെ വ​രു​മെ​ന്നാ​ണ് മി​ക്ക​വ​രും ക​മ​ന്‍റ് ചെ​യ്ത​ത്.

 

 

Related posts

Leave a Comment