മുക്കം: തെരുവുനായ ശല്യം രൂക്ഷമായ കാരശേരിയില്‍ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. പഞ്ചായത്തിന്റെയും തേക്കുംകുറ്റി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കുത്തിവയ്പ് നൽകിയത്.
പഞ്ചായത്തിലെ തെരുവുനായകൾ കൂടുതൽ കാണപ്പെടുന്ന മുരിങ്ങുംപുറായി, നോർത്ത് കാരശേരി, കറുത്ത പറമ്പ്, വലിയപറമ്പ്, നെല്ലിക്കപറമ്പ്, സർക്കാർ പറമ്പ്, കക്കാട്, കാരശേരി, ചോണാട്, കാരമൂല, കുമാരനെല്ലൂർ, ആനയാംകുന്ന് എന്നിവിടങ്ങളിലാണ് കുത്തിവയ്പ് നടത്തിയത്. പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ,
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ആരിഫ്, ഡോ. എൻ.വിനീഷ്, വെറ്ററിനറി സർജൻ പ്രസന്നകുമാർ, അസി. ഫീൽഡ് ഓഫീസർ ബാബു എള്ളങ്ങൽ എന്നിവർ നേതൃത്വം നൽകി.
