വ​ല്ലാ​ത്തൊ​രു ച​ല​ഞ്ചാ​യി​പ്പോ​യി! യു​ദ്ധ​സ്മാ​ര​ക​ത്തി​നു മു​ന്നി​ല്‍ നൃ​ത്തം ചെ​യ്ത് ഇ​ന്ത്യ​ക്കാ​ര​ൻ; ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി​യി​ൽ

1.6 കോ​ടി സൈ​നി​ക​രു​ടെ​യും യു​ദ്ധ​ത്തി​ല്‍ മ​രി​ച്ച നാ​ലു ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ​യും സ്മ​ര​ണാ​ര്‍​ഥം നി​ര്‍​മി​ച്ച സ്മാ​ര​ക​മാ​ണ് വാ​ഷിം​ഗ്‌​ട​ൺ ഡി​സി​യി​ലെ നാ​ഷ​ണ​ൽ മാ​ളി​ലു​ള്ള ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ സ്മാ​ര​കം. യു​എ​സ് ആ​ദ​ര​വോ​ടെ കാ​ണു​ന്ന ഇ​ട​മാ​ണ് ഇ​ത്.

യു​ദ്ധ​സ്മാ​ര​ക​ത്തി​നു മു​ന്നി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ആ ​നൃ​ത്ത​ത്തി​ന്‍റെ പേ​രി​ൽ അ​മേ​രി​ക്ക​യി​ൽ നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി​യി​ലാ​ണ് അ​ദ്ദേ​ഹം. മ​ധു രാ​ജു എ​ന്ന യു​വാ​വി​നെ​തി​രേ​യാ​ണ് യു​എ​സ് ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ക​ര്‍​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ ഇ​യാ​ൾ ഒ​രു യു​വ​തി​ക്കൊ​പ്പം ‘ഡോ​ണ്ട് റ​ഷ് ച​ല​ഞ്ച്’ എ​ന്ന​പേ​രി​ല്‍ നൃ​ത്തം ചെ​യ്യു​ക​യും അ​തു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. യു​വാ​വി​നൊ​പ്പം സ്മാ​ര​ക​ത്തി​നു മു​ന്നി​ല്‍ നൃ​ത്തം ചെ​യ്ത സ്ത്രീ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

നോ​ൺ ഇ​മി​ഗ്ര​ന്‍റ് വീ​സ​യി​ൽ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ മ​ധു രാ​ജു പാ​ലോ ആ​ൾ​ട്ടോ നെ​റ്റ്‌​വ​ർ​ക്സ് എ​ന്ന സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​വാ​ദ വീ​ഡി​യോ ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് ഇ​യാ​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment