ഉ​മ്മ​ൻ ചാ​ണ്ടി ന​ൽ​കി​യ വീ​ടു​ക​ളു​ടെ പ​കു​തി​പോ​ലും പി​ണ​റാ​യി ന​ൽ​കി​യി​ല്ല: പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​ത് സം​വ​ര​ണ​മാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

ചേ​ർ​ത്ത​ല: ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ൽ പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യി ന​ൽ​കി​യ വീ​ടു​ക​ളു​ടെ പ​കു​തിപോ​ലും പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷനേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള വേ​ല​ൻ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ​താ​ബ്ദി ആ​ഘോ​ഷ വി​ളം​ബ​ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക​ഭ​വ​ന പ​ദ്ധ​തി ത​ന്നെ കൊ​ണ്ടു​വ​ര​ണം. അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് കേ​ര​ള സ​ർ​ക്കാ​ർ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച 112 കോ​ടി രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പി​എ​സ്‌സി നി​യ​മ​ന​ങ്ങ​ൾ താ​ഴേ​ക്കുപോ​യി. എ​ല്ലാ വ​കു​പ്പു​ക​ളി​ലും നി​യ​മ​ന​ങ്ങ​ൾ നോ​ക്കു​കു​ത്തി​യാ​യി മാ​റി.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ മാ​ത്രം. സി​പി​എം ഇ​ഷ്ട​ക്കാ​രെ പി​ൻ​വാ​തി​ലൂ​ടെ നി​യ​മി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​ത് സം​വ​ര​ണ​മാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.ദേ​ശീ​യ​പാ​ത​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തുനി​ന്നും തു​ട​ങ്ങി​യ വി​ളം​ബ​രറാ​ലി കേ​ന്ദ്ര തൊ​ഴി​ൽ സഹ​മ​ന്ത്രി ശോ​ഭ കലന്ത് രാജ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

തു​ട​ർ​ന്ന് വ​ട​ക്ക് അ​ങ്ങാ​ടി ക​വ​ല​യ്ക്കു സ​മീ​പം വി​ടി​എ​എം ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ്, മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, എ.​എം. ആ​രി​ഫ്, സി.​കെ. ഷാ​ജി​മോ​ഹ​ൻ, ജോ​ഷി പ​ര​മേ​ശ്വ​ര​ൻ, എ​സ്. നാ​രാ​യ​ണ​ൻ, എം.എ​സ്. ബാ​ഹു​ലേ​യ​ൻ, രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ൽ, പി.​കെ. ബി​നോ​യ് എ​ന്നി​വ​ർ പ്രസംഗി ച്ചു.

Related posts

Leave a Comment