കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ സുധീറിനെതിരെയാണ് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് എളമക്കരയിലെ സ്പായില്‍ നിന്ന് ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നുപിടികൂടല്. ഇദ്ദേഹം സ്ഥിരമായി സ്പായില്‍ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എന്നാല്‍ പിടികൂടുന്ന സമയത്ത് സുധീറിന്റെ പക്കല്‍ നിന്ന് പണം കണ്ടെത്താത്തതിനാല്‍ അറസ്റ്റ് ചെയ്തില്ല.
