ക​ണ്ണി​ൽ ചോ​ര ഇ​ല്ലാ​ത്ത​വ​ർ… ബൈ​ക്കി​ന് പി​ന്നി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ട് ഓ​ടി​ച്ച് യു​വാ​വും യു​വ​തി​യും; മി​ണ്ടാ​പ്രാ​ണി​യോ​ട് ചെ​യ്യു​ന്ന ക്രൂ​ര​ത​യ്ക്ക് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് സൈ​ബ​റി​ടം; വീ​ഡി​യോ വൈ​റ​ൽ

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ സ്നേ​ഹി​ക്കു​ന്ന ആ​ളു​ക​ളാ​ണ് മി​ക്ക​വ​രും. എ​ന്നാ​ൽ അ​ങ്ങ​നെ അ​ല്ലാ​ത്ത​വ​രും ഉ​ണ്ട്. അ​തി തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കോ​ൽ​ക്ക​ത്ത​യി​ലെ ക​ല്യാ​ണി എ​ക്സ്പ്ര​സ് വേ​യി​ൽ നി​ന്നു​ള്ള​താ​ണ് വീ​ഡി​യോ.

ഒ​രു നാ​യ​യെ ഓ​ടു​ന്ന ബൈ​ക്കി​നോ​ട് ചേ​ർ​ത്ത് കെ​ട്ടി​യി​ട്ട് അ​തി​വേ​ഗം ഓ​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന ദാ​രു​ണ​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​താ​ണ് വീ​ഡി​യോ. ഒ​രു പു​രു​ഷ​ൻ ബൈ​ക്ക് ഓ​ടി​ക്കു​ന്നു അ​യാ​ൾ​ക്കൊ​പ്പം പി​ൻ​സീ​റ്റി​ൽ ഒ​രു സ്ത്രീ ​യാ​ത്ര ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഇ​തി​നോ​ടൊ​പ്പം ബൈ​ക്കി​ന്‍റെ ഒ​രു വ​ശ​ത്താ​യി ഒ​രു നാ​യ​യു​ടെ ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് ഇ​ട്ട് കെ​ട്ടി​യി​രി​ക്കു​ന്നു, വേ​ഗ​ത്തി​ൽ പോ​കു​ന്ന ബൈ​ക്കി​നൊ​പ്പം ഓ​ടാ​ൻ നാ​യ​യെ ഇ​വ​ർ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​ണ് വീ​ഡി​യോ.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ക​ണ്ണി​ൽ ചോ​ര ഇ​ല്ലാ​ത്ത​വ​രാ​ണോ ഇ​വ​രെ​ന്നാ​ണ് മി​ക്ക​വ​രും ചോ​ദി​ച്ച​ത്. മൃ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന​വ​രൊ​ന്നും ഈ ​കാ​ഴ്ച കാ​ണു​ന്നി​ല്ലേ. മി​ണ്ടാ​പ്രാ​ണി​യോ​ട് എ​ന്തി​നീ ക്രൂ​ര​ത എ​ന്നു തു​ട​ങ്ങു​ന്നു ആ​ളു​ക​ളു​ടെ രോ​ക്ഷം.

 

 

Related posts

Leave a Comment