ക​ടു​ത്ത ആ​രാ​ധ​ക​നെ കാ​ണാ​ൻ സ​ഞ്ജു സാം​സ​ൺ പാ​മ്പാ​ടി​യി​ൽ; മ​റ​ക്കാ​നാ​കാ​ത്ത സ​ന്തോ​ഷ​മെ​ന്ന് നി​തി​ൻ ബാ​ബു

സൂ​പ്പ​ർ ആ​രാ​ധ​ക​നെ കാ​ണാ​ൻ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് സൂ​പ്പ​ർ സ്റ്റാ​ർ വീ​ട്ടി​ലെ​ത്തി​യ​ത് കൗ​തു​ക​മാ​യി. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ലെ ത​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കാ​ഷ് പ്രൈ​സ് ന​ൽ​കി​യ പാ​മ്പാ​ടി​യി​ലെ വ​സ്ത്ര വ്യാ​പാ​രി​യെ കാ​ണാ​നാ​ണ് സ​ഞ്ജു സാം​സ​ൺ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചി​യി​ലെ വ​സ​തി​യി​ൽ എ​ത്തി​യ​ത് നി​തി​ന്‍റെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലാ​ണ് ക്രി​ക്ക​റ്റ് താ​ര​മെ​ത്തി​യ​ത്.

സ​ഞ്ജു സാം​സ​ൺ ക​ളി​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​പ്പോ​ൾ പാ​മ്പാ​ടി ഫി​യ ഗാ​ർ​മെ​ന്‍റ്സ് ഉ​ട​മ നി​തി​ൻ ബാ​ബു ത​ന്‍റെ ക​ട​യി​ലെ 82 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 3500 രൂ​പ വീ​തം ന​ൽ​കി സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് നി​തി​ൻ ബാ​ബു​വി​ന്‍റെ ക്രി​ക്ക​റ്റ് ആ​വേ​ശം പു​റംലോ​കം അ​റി​യു​ന്ന​ത്.വീ​ട്ടി​ലെ​ത്തി​യ സ​ഞ്ജു വീ​ട്ടു​കാ​രു​മൊ​ത്തു ക്രി​ക്ക​റ്റ് ക​ളി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. സ​ഞ്ജു നേ​രി​ട്ടു വീ​ട്ടി​ലെ​ത്തി​യ​ത് മ​റ​ക്കാ​നാ​കാ​ത്ത സ​ന്തോ​ഷ​മാ​ണ് ന​ൽ​കി​യ​തെ​ന്ന് നി​തി​നും കു​ടും​ബ​വും പ​റ​യു​ന്നു.

Related posts

Leave a Comment