സൂപ്പർ ആരാധകനെ കാണാൻ ഇന്ത്യയുടെ ലോകകപ്പ് സൂപ്പർ സ്റ്റാർ വീട്ടിലെത്തിയത് കൗതുകമായി. ലോകകപ്പ് മത്സരങ്ങളിലെ തന്റെ മികച്ച പ്രകടനം നടന്ന ദിവസങ്ങളിൽ ജീവനക്കാർക്ക് കാഷ് പ്രൈസ് നൽകിയ പാമ്പാടിയിലെ വസ്ത്ര വ്യാപാരിയെ കാണാനാണ് സഞ്ജു സാംസൺ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിൽ എത്തിയത് നിതിന്റെ കൊച്ചിയിലെ വീട്ടിലാണ് ക്രിക്കറ്റ് താരമെത്തിയത്.
സഞ്ജു സാംസൺ കളിയിൽ മികവ് പുലർത്തിയപ്പോൾ പാമ്പാടി ഫിയ ഗാർമെന്റ്സ് ഉടമ നിതിൻ ബാബു തന്റെ കടയിലെ 82 തൊഴിലാളികൾക്ക് 3500 രൂപ വീതം നൽകി സന്തോഷം പങ്കുവച്ചിരുന്നു.
ഇതോടെയാണ് നിതിൻ ബാബുവിന്റെ ക്രിക്കറ്റ് ആവേശം പുറംലോകം അറിയുന്നത്.വീട്ടിലെത്തിയ സഞ്ജു വീട്ടുകാരുമൊത്തു ക്രിക്കറ്റ് കളിച്ചശേഷമാണ് മടങ്ങിയത്. സഞ്ജു നേരിട്ടു വീട്ടിലെത്തിയത് മറക്കാനാകാത്ത സന്തോഷമാണ് നൽകിയതെന്ന് നിതിനും കുടുംബവും പറയുന്നു.
