അ​ബു​ദാ​ബി​യി​ല്‍ ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം: ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം ര​ണ്ടു പേ​ർ മ​രി​ച്ചു

അബുദബി: യു​എ​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ല്‍ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന​ട​കം മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ള്‍ പാ​ക്കി​സ്ഥാ​ൻ പൗ​ര​നാ​ണെ​ന്നും യു​എ​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​ർ യു​എ​ഇ, ജോ​ർ​ദാ​ൻ സ്വ​ദേ​ശി​ക​ളാ​ണ്.

അ​ബു​ദാ​ബി​യി​ലെ സ്വ​യ്ഹാ​നി​ലാ​ണ് മി​സൈ​ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​റാ​ന്‍റെ ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ ആ​കാ​ശ​ത്തു​വ​ച്ച്‌ യു​എ​ഇ ത​ക​ർ​ത്തി​രു​ന്നു.
അ​വ​ശി​ഷ്ട​ങ്ങ​ള്‍ വീ​ണാ​ണ് ര​ണ്ടു പേ​ർ മ​രി​ച്ച​തെ​ന്നും മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും യു​എ​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ട് പ​റ്റി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ യു​എ​ഇ​യി​ല്‍ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. ഇ​തി​ല്‍ മൂ​ന്നു​പേ​ര് സൈ​നി​ക​രാ​ണ്. മി​സൈ​ല്‍ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യു​എ​ഇ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment